തോട്ടിലൂടെ ഒഴുകിയെത്തി നോട്ടുകെട്ടുകള്‍; അഴുക്ക് ചാലില്‍ ചാടി നാട്ടുകാര്‍: വിഡിയോ
പട്ന∙ തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് മലിനജലത്തില്‍ തിരച്ചിലിനിറങ്ങി നാട്ടുകാര്‍. ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള സസാറമില്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സസാറമിലെ

പട്ന∙ തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് മലിനജലത്തില്‍ തിരച്ചിലിനിറങ്ങി നാട്ടുകാര്‍. ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള സസാറമില്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സസാറമിലെ പാലത്തിന് ചുവട്ടിലൂടെയൊഴുകുന്ന അഴുക്കുചാലിലാണ് പത്തു രൂപയുടെയും നൂറു രൂപയുടെയും കെട്ടുകണക്കിന് പണം ഒഴുകി വരുന്നത് നാട്ടുകാര്‍ കണ്ടത്.
ആദ്യം അമ്പരന്നെങ്കിലും ചിലര്‍ ഉടന്‍ തന്നെ കനാലിലേക്ക് ചാടി പണം കൈക്കലാക്കി. ഇതോടെ ദുര്‍ഗന്ധം വമിക്കുന്നതൊന്നും കണക്കിലെടുക്കാതെ കേട്ടറിഞ്ഞെത്തിയവരെല്ലാം അഴുക്ക് ചാലിലിറങ്ങി. ആള്‍ക്കൂട്ടം ക്രമാതീതമായതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വെള്ളത്തിലിറങ്ങിയവരില്‍ ചെറുപ്പക്കാരുമുണ്ട്.
വ്യാജനോട്ടുകളാണ് കിട്ടിയതെന്ന് ചിലർ പറഞ്ഞപ്പോൾ ലഭിച്ചത് യഥാർഥ കറന്‍സി തന്നെയാണെന്നാണ് മറ്റു ചിലർ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും വിശദമായ അന്വേഷത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂ എന്നാണ് പൊലീസിന്റെ നിലപാട്.
English Summary: People seen walking through drain in Bihar to collect notes: Video