താനൂർ ബോട്ട് ദുരന്തം: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി
തിരുവനന്തപുരം∙ താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ഉത്തരമേഖലാ ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ആണ് സംഘത്തലവൻ. താനൂര്‍ ഡിവൈ.എസ്.പി വി.വി.ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ ജോര്‍ജ് എന്നിവരാണ് അന്വേഷണ അംഗങ്ങൾ.

തിരുവനന്തപുരം∙ താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ഉത്തരമേഖലാ ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ആണ് സംഘത്തലവൻ. താനൂര്‍ ഡിവൈ.എസ്.പി വി.വി.ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോണ്ടോട്ടി എഎസ്പി വിജയ ഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ ജോര്‍ജ് എന്നിവരാണ് അന്വേഷണ അംഗങ്ങൾ. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ഇന്ന് ബോട്ട് വിശദമായി പരിശോധിച്ചേക്കും. ബോട്ടിലെ സ്രാങ്ക് ഉൾപ്പെടെയുള്ളവർക്കായും അന്വേഷണം തുടരുകയാണ്.
താനൂർ ബോട്ട് ദുരന്തമുണ്ടായ പുരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചിൽ തുടരുകയാണ്. ബോട്ടിൽ ഉണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചിൽ തുടരാൻ തീരുമാനിച്ചത്. ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്താണ് തിരച്ചിൽ തുടരുന്നത്. 48 മണിക്കൂർ തിരച്ചിൽ നടത്തുമെന്നാണ് സംഘം നൽകുന്ന സൂചന.
English Summary: DGP orders Special Investigation Team to investigate Boat Tragedy