താനൂർ∙ രേഖകളൊന്നുമില്ലാത്ത ബോട്ട് വാങ്ങിയാണ് ഉല്ലാസ ബോട്ടാക്കി മാറ്റിയതെന്നു വെളിപ്പെടുത്തി, താനൂരിൽ അപകടമുണ്ടാക്കിയ ബോട്ട് നാസറിനു വാങ്ങി നൽകിയ പൊന്നാനിയിലെ സ്രാങ്ക് കബീർ. നാസറിന്‍റെ സഹോദരൻ ഹംസയാണ് ബോട്ട് വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. വിനോദസഞ്ചാര ബോട്ട് വാങ്ങാൻ പണമില്ലെന്നാണ് നാസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ∙ രേഖകളൊന്നുമില്ലാത്ത ബോട്ട് വാങ്ങിയാണ് ഉല്ലാസ ബോട്ടാക്കി മാറ്റിയതെന്നു വെളിപ്പെടുത്തി, താനൂരിൽ അപകടമുണ്ടാക്കിയ ബോട്ട് നാസറിനു വാങ്ങി നൽകിയ പൊന്നാനിയിലെ സ്രാങ്ക് കബീർ. നാസറിന്‍റെ സഹോദരൻ ഹംസയാണ് ബോട്ട് വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. വിനോദസഞ്ചാര ബോട്ട് വാങ്ങാൻ പണമില്ലെന്നാണ് നാസർ പറഞ്ഞതെന്നും കബീർ മനോരമ ന്യൂസിനോടു വെളിപ്പെടുത്തി.

ബോട്ടിനു രൂപമാറ്റം വരുത്താൻ യാഡിലേക്ക് വാടകയ്ക്ക് എടുക്കുന്ന ഉപകരണങ്ങളുടെ വാടക പോലും തരാതെ നാസർ കബളിപ്പിച്ചു. ഒഴിവാക്കിയ മീന്‍പിടിത്ത ബോട്ട് 95,000 രൂപയ്ക്ക് വാങ്ങിയതിന് 7500 രൂപ ബ്രോക്കര്‍ ഫീസ് തന്നെങ്കിലും താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് കബീര്‍ പറഞ്ഞു.

ADVERTISEMENT

അതേസമയം, താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് മലപ്പുറം ജില്ലാ കലക്ടർ ഇന്ന് സമർപ്പിക്കും.

അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് കഴിഞ്ഞ തവണ വിഷയം പരിഗണിക്കവെ കോടതി നിർദേശിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

ADVERTISEMENT

English Summary: Tanur Boat Tragedy - Follow Up

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT