‘‘വിജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യമല്ല, തിരിച്ചടി പരിശോധിക്കും’’
ബെംഗളൂരു∙ വിജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യമല്ലെന്ന് മുതിർന്ന ബിജെപി നേതാവ് ബി.എസ് യെഡിയൂരപ്പ. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപി പ്രവർത്തകർ ആശങ്കപ്പെടേണ്ട കാര്യമില്ല. പാർട്ടിക്ക് നേരിട്ട തിരിച്ചടി പരിശോധിക്കുമെന്നും യെഡിരൂപ്പ വ്യക്തമാക്കി. കഴിഞ്ഞ

ബെംഗളൂരു∙ വിജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യമല്ലെന്ന് മുതിർന്ന ബിജെപി നേതാവ് ബി.എസ് യെഡിയൂരപ്പ. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപി പ്രവർത്തകർ ആശങ്കപ്പെടേണ്ട കാര്യമില്ല. പാർട്ടിക്ക് നേരിട്ട തിരിച്ചടി പരിശോധിക്കുമെന്നും യെഡിരൂപ്പ വ്യക്തമാക്കി.
കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്ത് ഭരണം നടത്തിയിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നൽകുന്ന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, വിചാരിച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായില്ലെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചത്. ഫലത്തെക്കുറിച്ച് വിശദമായ വിശകലനം നടത്തും. ദേശീയ പാർട്ടിയെന്ന നിലയിൽ വിശകലനം മാത്രമല്ല പോരായ്മകൾ കണ്ടെത്തി പരിഹരിക്കുമെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 104 സീറ്റായിരുന്നു. കേവല ഭൂരിപക്ഷം നേടാൻ 113 സീറ്റാണ് വേണ്ടിയിരുന്നത്. അന്ന് 37 സീറ്റ് നേടിയ ജെഡിഎസും 80 സീറ്റ് നേടിയ കോൺഗ്രസും ചേർന്ന് സര്‍ക്കാർ രൂപീകരിച്ചു. ഒരു വർഷത്തിന് ശേഷം സഖ്യസർക്കാരിലെ 17 എംഎൽഎമാർ രാജിവച്ചതോടെയാണ് ബിജെപി അധികാരം നേടുന്നത്. 2019ൽ ബി.എസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി ബിജെപി സർക്കാർ അധികാരമേറ്റു. 2021 ൽ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയായി ബിജെപി തീരുമാനിച്ചതോടയാണ് യെഡിയൂരപ്പ മുഖ്യമന്ത്രി പദമൊഴിഞ്ഞത്.
English Summary: 'Victory and defeat aren't new to BJP': Yediyurappa on Karnataka election results