നാവികസേനയ്ക്ക് അഭിമാന നിമിഷം; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി ∙ വീണ്ടും കടൽക്കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവിക സേന. മിസൈൽ പ്രതിരോധ പടക്കപ്പലായ ഐഎൻഎസ് മോർമുഗാവിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ

ന്യൂഡൽഹി ∙ വീണ്ടും കടൽക്കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവിക സേന. മിസൈൽ പ്രതിരോധ പടക്കപ്പലായ ഐഎൻഎസ് മോർമുഗാവിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു. ആദ്യ പരീക്ഷണംതന്നെ വിജയകരമാണെന്നു നാവിക സേനാ അധികൃതർ അറിയിച്ചു.
നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറാണ് മോർമുഗാവ്. പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യൻ നിർമിതമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും നാവികസേന അറിയിച്ചു. മിസൈൽ പരീക്ഷണം നടത്തിയ സ്ഥലം നാവിക സേന വെളിപ്പെടുത്തിയിട്ടില്ല.
English Summary :BrahMos supersonic missile firing from INS Mormugao hits 'bull's eye.