ബെംഗളൂരു ∙ പണവും സമ്മർദതന്ത്രവുമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയതെന്ന് ബിജെപിവിട്ട് കോൺഗ്രസിലെത്തിയ കർണാടക മുൻ

ബെംഗളൂരു ∙ പണവും സമ്മർദതന്ത്രവുമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയതെന്ന് ബിജെപിവിട്ട് കോൺഗ്രസിലെത്തിയ കർണാടക മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ പണവും സമ്മർദതന്ത്രവുമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയതെന്ന് ബിജെപിവിട്ട് കോൺഗ്രസിലെത്തിയ കർണാടക മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ പണവും സമ്മർദതന്ത്രവുമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയതെന്ന് ബിജെപിവിട്ട് കോൺഗ്രസിലെത്തിയ കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ. ഹുബ്ബള്ളി–ധാർവാഡ് സെൻട്രലിൽനിന്ന് ജനവിധി തേടിയ ഷെട്ടർ, ബിജെപിയുടെ മഹേഷ് തെങ്കിനക്കയോട് 34,000ത്തോളം വോട്ടുകൾക്കാണു പരാജയപ്പെട്ടത്. താൻ കോൺഗ്രസിലേക്ക് ചേക്കേറിയത് ലിംഗായത്തുകൾക്കു പിന്തുണയുള്ള 20–25 സീറ്റുകൾ‌ കോൺഗ്രസിന് ലഭിക്കാൻ കാരണമായെന്നും അദ്ദേഹം പറ‍ഞ്ഞു. 

വോട്ടർമാർക്ക് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ വിതരണം ചെയ്താണ് എതിരാളി വിജയം തട്ടിപ്പറിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ‘‘കഴിഞ്ഞ ആറു തിരഞ്ഞെടുപ്പുകളിലും ഞാൻ വോട്ടർമാർക്കു പണം നൽകുകയോ പണം നൽകി ആരെയും വിലയ്ക്കെടുക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഇതാദ്യമായാണ് ഇവിടെ ബിജെപി സ്ഥാനാർഥി ആയിരവും അഞ്ഞൂറുമൊക്കെ വോട്ടർമാർക്കു വിതരണം ചെയ്യുന്നത്. നിരവധി ബിസിനസുകാരും വ്യവസായികളുമുള്ള മണ്ഡലമാണ് ഹുബ്ലി. പണത്തിന് എല്ലാം മാറ്റിമറിക്കാനാകും. സമ്മർദതന്ത്രവും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു’’– ജഗദീഷ് ഷെട്ടർ എഎൻഐയോട് പറഞ്ഞു. 

ADVERTISEMENT

തന്നെ പരാജയപ്പെടുത്താൻ ബിജെപി ഒരുപാട് ശ്രമിച്ചെന്നും അതിന്റെ ഫലമായി അവർക്കു സംസ്ഥാനം തന്നെ നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘എല്ലാവരും ജഗദീഷ് ഷെട്ടറിനെയാണു ലക്ഷ്യംവച്ചത്. അതുകൊണ്ട് എന്തു സംഭവിച്ചു? അവർക്കു സംസ്ഥാനം തന്നെ നഷ്ടമായി. എന്താണ് അവർ അതുകൊണ്ട് നേടിയത്? കർണാടക തിരഞ്ഞെടുപ്പ് ഫലം ഉറപ്പായും 2024ലെ പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കും’’ – അദ്ദേഹം പറഞ്ഞു.

ഹുബ്ബള്ളി–ധാർവാഡ് ജില്ലയിൽ ബിജെപിയെന്നാൽ ഷെട്ടറായിരുന്നു കഴിഞ്ഞ ഏപ്രിൽ 17 വരെ. എന്നാൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ വന്നതോടെയാ‌ണു ഷെട്ടർ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയത്. 1994 മുതൽ 6 തവണ താമരചിഹ്നത്തിൽ വിജയിച്ചിട്ടുള്ള ഷെട്ടറിനെ ഇക്കുറി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിനക്ക പരാജയപ്പെടുത്തുകയായിരുന്നു.

ADVERTISEMENT

English Summary: Top BJP Defector Jagadish Shettar's Accusation After Karnataka Results