തിരുവനന്തപുരം∙ നിയമസഭയിലെ കയ്യാങ്കളി കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎമാർ കോടതിയിൽ ഹർജി നൽകി. സിപിഐ നേതാവും പീരുമേട് എംഎൽഎയുമായിരുന്ന ഇ.എസ്.ബിജിമോളും നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുമാണ് സിജെഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭയിലെ കയ്യാങ്കളി കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎമാർ കോടതിയിൽ ഹർജി നൽകി. സിപിഐ നേതാവും പീരുമേട് എംഎൽഎയുമായിരുന്ന ഇ.എസ്.ബിജിമോളും നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുമാണ് സിജെഎം കോടതിയെ സമീപിച്ചത്. ഹർജിയിലെ നിയമ സാധുത പരിശോധിക്കാനും വിശദവാദം കേൾക്കാനും കേസ് ഈ മാസം 29ന് പരിഗണിക്കും.

നിയമസഭയിലെ കയ്യാങ്കളിയിൽ പരുക്ക് പറ്റിയതായി ഇരുവരുടേയും ഹർജിയിൽ പറയുന്നു. മ്യൂസിയം പൊലീസിന് പരാതി നൽകിയെങ്കിലും പരുക്കിനെക്കുറിച്ച് അന്വേഷിച്ചില്ല. പൊലീസ് സമർപിച്ച കുറ്റപത്രത്തിൽ ഇരുവരുടേയും വൂണ്ട് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും മൊഴി രേഖപ്പെടുത്തുകയോ സാക്ഷിയാക്കുകയോ ചെയ്തില്ല. കുറ്റപത്രം സമർപ്പിച്ചതിനാലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നിയമസഭ കയ്യാങ്കളി കേസിൽ കോടതിയിൽ കുറ്റപത്രം വായിച്ചിരുന്നു. വിചാരണ തീയതി തീരുമാനിച്ചിട്ടില്ല.

ADVERTISEMENT

മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നിയമസഭയ്ക്കുള്ളിൽ ആക്രമണം നടത്തി 2.20  ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

English Summary: Plea in Assembly ruckus case