തിരുവനന്തപുരം ∙ കെട്ടിടങ്ങളുടെ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന റിപ്പോർട്ടുകൾ നൽകുന്നുണ്ടെങ്കിലും നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതായി ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ. സർവീസിൽനിന്ന് 31ന് വിരമിക്കുന്നതിനു മുന്നോടിയായി ഫയർഫോഴ്സ് നൽകിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു സന്ധ്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെട്ടിടങ്ങളുടെ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന റിപ്പോർട്ടുകൾ നൽകുന്നുണ്ടെങ്കിലും നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതായി ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ. സർവീസിൽനിന്ന് 31ന് വിരമിക്കുന്നതിനു മുന്നോടിയായി ഫയർഫോഴ്സ് നൽകിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു സന്ധ്യയുടെ വിമർശനം.

‘‘ഫയർ ഓഡിറ്റ് നടത്തി വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുന്നുണ്ടെങ്കിലും അതനുസരിച്ച് പ്രവർത്തിക്കുന്നില്ല. ഇത്തരം വീഴ്ചകൾ വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തിയേക്കാം. പുതിയ കെട്ടിടങ്ങളിലും പഴക്കമുള്ള കെട്ടിടങ്ങളിലും നിയമങ്ങൾ പാലിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. പൗരബോധമുള്ള ഓരോ മലയാളിയും ഇത് മനസ്സിലാക്കി പ്രവർത്തിക്കണം’’– ബി.സന്ധ്യ പറഞ്ഞു.

ADVERTISEMENT

1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ബി.സന്ധ്യ. 1963ൽ പാലായിൽ ജനിച്ചു. പാലാ അൽഫോൺസാ കോളജിൽനിന്ന് റാങ്കോടെ എംഎസ്‌സി. സ്‌കൂളിൽ സാഹിത്യസമാജം സെക്രട്ടറിയായും കോളജിൽ മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. മത്സ്യഫെഡിൽ രണ്ടു വർഷം പ്രോജക്‌ട് ഓഫിസറായിരുന്നു. 1988ൽ ഇന്ത്യൻ പൊലീസ് സർവീസിൽ പ്രവേശിച്ചു. സ്‌തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ (2006) നേടി.

2007ൽ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് നിയമപാലകർക്കു വേണ്ട കൈപ്പുസ്‌തകം തയാറാക്കാൻ റിസോഴ്‌സ് പഴ്‌സണായി യുഎന്നിലേക്ക് ക്ഷണം ലഭിച്ചു. ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് വുമൺ പൊലീസ് അവാർഡ് (2010) ജേതാവാണ്. ഗോപാലകൃഷ്‌ണൻ കോലഴി അവാർഡ്, ഇടശേരി അവാർഡ്, അബുദാബി ശക്‌തി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Fire Force Fire Audit report have not properly following in Kerala says B Sandhya IPS