ബ്രിജ് ഭൂഷനെ ജൂൺ ഒൻപതിനകം അറസ്റ്റ് ചെയ്യുക: അന്ത്യശാസനവുമായി കർഷക നേതാക്കൾ
ന്യൂഡൽഹി∙ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങള്‍ക്കു പരിപൂർണ പിന്തുണയുമായി കർഷക നേതാക്കൾ. കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ ഈ മാസം ഒൻപതിനകം നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ കേന്ദ്ര സർക്കാരിന്

ന്യൂഡൽഹി∙ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങള്‍ക്കു പരിപൂർണ പിന്തുണയുമായി കർഷക നേതാക്കൾ. കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ ഈ മാസം ഒൻപതിനകം നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി. അല്ലെങ്കിൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
‘‘ഗുസ്തി താരങ്ങളുടെ വിഷമതകളും അവർ അനുഭവിക്കുന്ന പ്രയാസങ്ങളും കേന്ദ്ര സർക്കാർ പരിഗണിച്ചേ തീരൂ. ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും വേണം. അല്ലെങ്കിൽ ഈ മാസം ഒൻപതിന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്കൊപ്പം ഞങ്ങളും ജന്തർ മന്ദിറിലേക്കു പോകും. രാജ്യവ്യാപകമായി ഖാപ് പഞ്ചായത്തുകളും സംഘടിപ്പിക്കും’ – കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.
ഗുസ്തി താരങ്ങൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്കു വലിയ പിന്തുണയാണു കർഷകനേതാക്കളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിൽ കർഷകർ ഖാപ് മഹാപഞ്ചായത്തു ചേരുകയും പഞ്ചാബിലും ഹരിയാനയിലും ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
English Summary: Farmer leaders warn central government to take action against Brij Bhushan Sharan Singh