ബാലസോർ ∙ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിനു വർഗീയ നിറം നൽകാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ്. അപകടവുമായി ബന്ധപ്പെട്ട് സമൂഹ

ബാലസോർ ∙ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിനു വർഗീയ നിറം നൽകാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ്. അപകടവുമായി ബന്ധപ്പെട്ട് സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലസോർ ∙ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിനു വർഗീയ നിറം നൽകാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ്. അപകടവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നതിനാലാണ് മുന്നറിയിപ്പ്.

‘‘ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിനു വർഗീയ നിറം നൽകാൻ സമൂഹമാധ്യമങ്ങളിലൂടെ  ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വളരെ ദൗർഭാഗ്യകരമാണ്. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണ്’’– ഒഡീഷ പൊലീസ് ട്വീറ്റ് ചെയ്തു. സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഒഡീഷ പൊലീസ് വ്യക്തമാക്കി.

ADVERTISEMENT

ബാലസോറിലുണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി റെയിൽവേ മന്ത്രാലയം രംഗത്തെത്തി. ബാലസോറിലുണ്ടായ അപകടത്തിൽ മൂന്നു ട്രെയിനുകൾ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ടത് കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

English Summary: Odisha Police's ‘action’ warning after tweets give communal spin to train accident