താനൂർ ബോട്ടപകടം: ‘സെയ്തലവിയുടെയും സിറാജിന്റെയും കുടുംബത്തിന് ഉടൻ വീട്’
മലപ്പുറം ∙ താനൂർ ബോട്ടപകടത്തിൽ 11 പേരെ നഷ്ടമായ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സെയ്തലവിയുടെയും സിറാജിന്റെയും കുടുംബത്തിന് ഉടൻ വീട് നിർമിച്ച് നൽകുമെന്ന്

മലപ്പുറം ∙ താനൂർ ബോട്ടപകടത്തിൽ 11 പേരെ നഷ്ടമായ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സെയ്തലവിയുടെയും സിറാജിന്റെയും കുടുംബത്തിന് ഉടൻ വീട് നിർമിച്ച് നൽകുമെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. ഇവർക്ക് വീട് നിർമിച്ചു നൽകുമെന്ന് ലീഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി കുഞ്ഞാലിക്കുട്ടി വീട് സന്ദർശിച്ചു.
ഏറ്റവും അടുത്ത അനുയോജ്യമായ ദിവസം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വീടിന്റെ കട്ടിള വയ്ക്കൽ ചടങ്ങ് നടത്തി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ‘‘പിതാവിനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട സഹോദരങ്ങളായ ജുനൈദിന്റെയും, ഫാത്തിമ റജുവയുടെയും തുടർ പഠന ചെലവുകൾക്കുള്ള ആദ്യ ഗഡു കൈമാറി.
തുടർന്നുള്ള അനുബന്ധ കാര്യങ്ങൾ അവരുമായി സംസാരിച്ചു തീരുമാനിച്ചു. ദൗത്യ നിർവഹണത്തിനിടെ ജീവൻ നഷ്ടമായ പൊലീസ് ഓഫിസർ സബറുദ്ദീന്റെ കുടുബത്തെയടക്കം ദുരിത ബാധിതരായവരെ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു’’– പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താനൂർ ബോട്ട് അപകടത്തിന് കാരണക്കാരായവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ മുസ്‌ലീം ലീഗ് മുന്നിൽ തന്നെയുണ്ടാകും. സങ്കടങ്ങളുടെ തീരാ കയത്തിലേക്ക് വീണു പോയ ആ മനുഷ്യരെ ചേർത്തു പിടിക്കുകയെന്ന സാമൂഹികദൗത്യം ലീഗ് ഏറ്റെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
Engllish Summary: PK Kunhalikutty MLA visits Tanur boat tragedy affected persons home