ന്യൂഡൽ‍ഹി∙ 275 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ അപകടത്തിൽ കേസെടുത്ത് ഒഡീഷ പൊലീസ്. അശ്രദ്ധമൂലം ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിനാണു കേസ്. ഏതെങ്കിലും റെയിൽവേ ജീവനക്കാർ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും തുടരന്വേഷണത്തിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും എഫ്ഐആറിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽ‍ഹി∙ 275 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ അപകടത്തിൽ കേസെടുത്ത് ഒഡീഷ പൊലീസ്. അശ്രദ്ധമൂലം ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിനാണു കേസ്. ഏതെങ്കിലും റെയിൽവേ ജീവനക്കാർ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും തുടരന്വേഷണത്തിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും എഫ്ഐആറിൽ പറയുന്നു. ട്രെയിനപകടത്തിലെ അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കും. അന്വേഷണ സംഘം ചൊവ്വാഴ്ച അപകടം നടന്ന സ്ഥലത്തെത്തുമെന്നും റെയിൽവേ പൊലീസില്‍നിന്ന് അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. 

ഷാലിമാർ – ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര – ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുവണ്ടിയും ഉൾപ്പെട്ട അപകടത്തിൽ 275 പേർക്കാണു ജീവൻനഷ്ടമായത്. 1175 പേ‍ർക്കാണു പരുക്കേറ്റത്. സിഗ്‌നലിങ് സംവിധാനത്തിലെ പിഴവാണു ദുരന്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നും റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നുമാണ് റെയിൽവേ ബോർഡ് അംഗം ജയ വർമ വ്യക്തമാക്കിയത്. പച്ച സിഗ്നൽ കണ്ടിട്ടാണു ട്രെയി‍ൻ മുന്നോട്ടെടുത്തതെന്നു കൊറമാണ്ഡലിന്റെ ലോക്കോപൈലറ്റ് തന്നോടു പറഞ്ഞതായും ജയ വർമ അറിയിച്ചിരുന്നു.

ADVERTISEMENT

English Summary: Odisha police registered a case on Train Accident