ഒഡിഷയിലെ ട്രെയിന്‍ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി ബന്ധുക്കൾ. 110 മൃതദേഹങ്ങളാണ് എയിംസ് ആശുപത്രിയിലെ മോർച്ചറിയിൽ... Odisha Train Accident, Odisha Death, Manorama News, Manorama Online, Breaking News, Latest News, Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ ഒഡീഷയിലെ ട്രെയിന്‍ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി ബന്ധുക്കൾ. 110 മൃതദേഹങ്ങളാണ് എയിംസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. 200 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. 

സമ്പർക് ക്രാന്തി എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു

ADVERTISEMENT

ബാക്കി മൃതദേഹങ്ങൾ ഭുവനേശ്വറിലെ തന്നെ കാപ്പിറ്റൽ, ആമ്രി, സം തുടങ്ങിയ ആശുപത്രികളിലേക്കു മാറ്റി. പലരും ആശുപത്രികളിലെത്തി രജിസ്റ്ററിലുള്ള ചിത്രങ്ങള്‍ തിരഞ്ഞ്, അപകടത്തിൽ മരിച്ച തങ്ങളുടെ ഉറ്റവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പലരും തങ്ങളുടെ ഫോണിലുള്ള ബന്ധുക്കളുടെ ചിത്രവും രജിസ്റ്ററിലെ മൃതദേഹങ്ങളുടെ ചിത്രവും താരതമ്യപ്പെടുത്തി ആളുകളെ തിരിച്ചറിയാനാണു ശ്രമിക്കുന്നത്.

സഹോദരന്റെ മൃതദേഹം തിരഞ്ഞ് ബിഹാറിൽ നിന്ന് എയിംസിൽ എത്തിയ ബാബു സാഹിബ് പറയുന്നത് ഇങ്ങനെ: ‘എന്റെ കൈവശം അവന്റെ ഫോട്ടോ ഉണ്ട്. പക്ഷേ, ഇവിടെയുള്ളവർ ഒന്നും വ്യക്തമായി പറയുന്നില്ല. അവന്റെ മൃതദേഹം ഈ ആശുപത്രിയിൽ തന്നെയാണ്. പക്ഷേ, കണ്ടെത്താൻ സാധിക്കുന്നില്ല.’ ആശുപത്രിയിൽ എത്തിയ പലർക്കും ഉറ്റവരെ തിരിച്ചറിയാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. 

ADVERTISEMENT

പച്ച സിഗ്നല്‍, തെറ്റായി ഇന്റര്‍ലോക്കിങ്; ക്രിമിനലുകളെ തിരിച്ചറിഞ്ഞെന്ന് മന്ത്രി: അട്ടിമറി സംശയം

അതേസമയം ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 275പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. സിഗ്നൽ തകരാറാണ് അപകടകാരണം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 

ADVERTISEMENT

English Summary: At Odisha's AIIMS, People Sift Through Photos For Bodies After Rail Tragedy