സമ്പർക് ക്രാന്തി എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു
ബാലസോർ∙ ഒഡീഷയിലേതിനു സമാനമായ ദുരന്തം കഴിഞ്ഞ ഫെബ്രുവരിയിൽ സമ്പർക് ക്രാന്തി എക്സ്പ്രസിനു സംഭവിക്കേണ്ടതായിരുന്നു എന്ന് റിപ്പോർട്ട്. ഇന്റർലോക്കിങ് സിസ്റ്റത്തിലെ വിടവ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൻഅപകടം ഒഴിവായത്

ബാലസോർ∙ ഒഡീഷയിലേതിനു സമാനമായ ദുരന്തം കഴിഞ്ഞ ഫെബ്രുവരിയിൽ സമ്പർക് ക്രാന്തി എക്സ്പ്രസിനു സംഭവിക്കേണ്ടതായിരുന്നു എന്ന് റിപ്പോർട്ട്. ഇന്റർലോക്കിങ് സിസ്റ്റത്തിലെ വിടവ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൻഅപകടം ഒഴിവായത്. സിഗ്നൽ സിസ്റ്റത്തിലെ തകരാറുകൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ അപകട സാധ്യതയുണ്ടെന്ന് ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ ഹരിശങ്കർ വർമ നേരത്തെ റെയിൽവേക്കു നൽകിയ കത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു.
കത്തിൽ പറയുന്നത് ഇങ്ങനെ: ‘ഫെബ്രുവരി 8ന് കർണാടകയിലെ ഹോസ്ദുർഗ റോഡ് സ്റ്റേഷനു സമീപം സമ്പർക് ക്രാന്തി എക്സ്പ്രസിനു ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു. ഒരു ഗുഡ്സ് ട്രെയിനുള്ള പ്രധാന ലൈനിലേക്ക് കയറാൻ ട്രെയിൻ സജ്ജമായിരുന്നു. എന്നാൽ ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടലിലൂടെ ട്രെയിൻ നിർത്തി. അതുകൊണ്ടുമാത്രമാണ് വലിയ ദുരന്തം ഒഴിവായത്.’ സമ്പർക് ക്രാന്തി സംഭവം സുചിപ്പിക്കുന്നത് സിസ്റ്റത്തിൽ ഗുരുതരപിഴവുകളുണ്ടെന്നാണ്. ഇന്റർലോക്കിങ് സിസ്റ്റത്തിലെ അപാകതകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
സിഗ്നൽ തകരാറ് സംബന്ധിച്ച മുന്നറിയിപ്പ് എന്തുകൊണ്ടാണ് റെയിൽവേ അവഗണിച്ചത്? ഇന്റർലോക്കിങ് സിസ്റ്റത്തിലെ തകരാറുകൾ കാരണമാണ് ട്രെയിനുകൾ കുട്ടിയിടിച്ച് നിരവധിപേര്‍ക്കു ജീവൻ നഷ്ടമായതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ട്വിറ്ററിൽ കുറിച്ചു. ഒഡീഷ ദുരന്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചതിനെ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു.
English Summary: Why govt ignored February's Sampark Kranti alert: Opposition cites internal note