ഭുവനേശ്വർ∙ ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്നു കള്ളംപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീക്കെതിരെ ഭർത്താവ് പരാതി നൽകി. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് സഹായധനം വാങ്ങാൻ എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ∙ ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്നു കള്ളംപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീക്കെതിരെ ഭർത്താവ് പരാതി നൽകി. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് സഹായധനം വാങ്ങാൻ എത്തിയത്. ജൂൺ 2നുണ്ടായ ട്രെയിനപകടത്തിൽ ഭർത്താവ്‍ വിജയ് ദത്ത മരിച്ചെന്നും അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്നുമായിരുന്നു ഗീതാഞ്ജലി പറഞ്ഞത്. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ അവരുടെ ആരോപണം കള്ളമാണെന്നു തെളിഞ്ഞു. 

ഭർത്താവ് തന്നെ സ്ത്രീക്കെതിരെ പരാതി നൽകിയതോടെ പൊലീസ് ഇവരെ താക്കീത് ചെയ്തു. 13 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയാണു ഗീതാഞ്ജലി എന്ന് പൊലീസ് അറിയിച്ചു. താൻ മരിച്ചെന്നു പറഞ്ഞു പണം തട്ടിയെടുക്കാൻ ശ്രമിച്ച ഗീതാഞ്ജലിക്കെതിരെ നടപടിയെടുക്കണമെന്നാണു വിജയ്‌യുടെ ആവശ്യം. ബാലസോർ ജില്ലയിലെ ബഹങ്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഗീതാഞ്ജലിയുടെ ഭർത്താവിനു പൊലീസ് നിർദേശം നൽകി. 

ADVERTISEMENT

അവസരം മുതലെടുത്ത് കള്ളം പറഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ചീഫ് സെക്രട്ടറി പി.കെ. ജന ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും റെയിൽവേ മന്ത്രാലയം പത്തുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.  ജൂൺ 2നു നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. 

English Summary: Man Files Case Against Wife Who Faked His Death To Get Odisha Relief Money