ഭുവനേശ്വർ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഭുവനേശ്വറിലെ എയിംസിൽ എത്തിച്ച 162 മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും മോർച്ചറിയിൽ. പല മൃതദേഹങ്ങൾക്കും അവകാശികളില്ല. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം അവകാശികളുമുണ്ട്. ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഭുവനേശ്വറിലെ എയിംസിൽ എത്തിച്ച 162 മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും മോർച്ചറിയിൽ. പല മൃതദേഹങ്ങൾക്കും അവകാശികളില്ല. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം അവകാശികളുമുണ്ട്. ഇത് ആശയക്കുഴപ്പത്തിനും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കുടുംബങ്ങൾക്ക് വിട്ടുനൽകുന്നതിലും കാലതാമസമുണ്ടാക്കുന്നു. 

ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ യഥാർഥ കുടുംബങ്ങൾക്കാണ് വിട്ടുകൊടുക്കുന്നതെന്ന് ഉറപ്പാക്കാൻ ഭുവനേശ്വറിലെ എയിംസിൽ ഡിഎൻഎ പരിശോധന നടത്തിവരികയാണ്. മരിച്ചവരുടെ 57 കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുകൾ എടുത്തിട്ടുണ്ട്. ഈ സാംപിളുകൾ അവകാശപ്പെട്ട മൃതദേഹങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും അവകാശികളില്ലാത്ത 30 ലധികം മൃതദേഹങ്ങളുമുണ്ടെന്ന് അധികൃതർ പറയുന്നു. ജൂൺ 2നുണ്ടായ അപകടത്തിൽ 278 പേർ മരിക്കുകയും 1000 ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികൾ വേഗത്തിലാക്കാൻ മറ്റു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതായി ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) കമ്മിഷണർ വിജയ് അമൃത കുലാംഗെ പറഞ്ഞു. ഇരകളുടെ ബന്ധുക്കളെ സഹായിക്കാൻ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വരുന്ന ആളുകൾക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും അമൃത കുലാംഗെ പറഞ്ഞു.

English Summary: Bodies Of 82 Odisha Crash Victims Still Unclaimed At AIIMS Bhubaneswar