മാലിന്യം ബ്രഹ്മപുരത്തേക്കു തന്നെ; പരിഹാരം വൈകുമെന്ന് കലക്ടർ
കൊച്ചി ∙ നഗരത്തിലെ മാലിന്യപ്രശ്നത്തിൽ പൂർണതോതിലുള്ള പരിഹാരം വൈകുമെന്ന് എറണാകുളം ജില്ലാ കലക്ടർ. ജൈവമാലിന്യം രണ്ടുമാസത്തേക്കു കൂടി ബ്രഹ്മപുരത്തേക്ക്

കൊച്ചി ∙ നഗരത്തിലെ മാലിന്യപ്രശ്നത്തിൽ പൂർണതോതിലുള്ള പരിഹാരം വൈകുമെന്ന് എറണാകുളം ജില്ലാ കലക്ടർ. ജൈവമാലിന്യം രണ്ടുമാസത്തേക്കു കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും. മഴക്കാലം ആരംഭിക്കുകയും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള ജൈവമാലിന്യ നീക്കം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതിനുളള കാലതാമസവും പരിഗണിച്ചാണ് തീരുമാനമെന്ന് ജില്ലാ കലക്ടർ മനോരമ ന്യൂസിനോട് പറഞ്ഞു.
കൊച്ചിയിൽ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. മഴ എത്തിയതോടെ പലയിടങ്ങളിലേക്കും മാലിന്യം പടർന്നു. ഗാന്ധിനഗറിലും വൈറ്റിലയിലും മാലിന്യം കുന്നുകൂടി. മഴക്കാലം എത്തുന്നതോടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും ഏറെയാണ്.
English Summary: Kochi Waste issue