സവർക്കറെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയിട്ട് കാര്യമില്ല; ന്യൂട്ടനെ ഉദ്ധരിച്ച് കൊച്ചുമകൻ
പനജി ∙ വി.ഡി.സവർക്കറുമായി ബന്ധപ്പെട്ട ഭാഗം കർണാടക സർക്കാർ പാഠപുസ്തകത്തിൽനിന്നു നീക്കിയതുകൊണ്ട് പ്രയോജനമില്ലെന്നും വിപരീത ഫലമാണുണ്ടാകുകയെന്നും സവർക്കറുടെ

പനജി ∙ വി.ഡി.സവർക്കറുമായി ബന്ധപ്പെട്ട ഭാഗം കർണാടക സർക്കാർ പാഠപുസ്തകത്തിൽനിന്നു നീക്കിയതുകൊണ്ട് പ്രയോജനമില്ലെന്നും വിപരീത ഫലമാണുണ്ടാകുകയെന്നും സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. ഗോവയിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ച്, ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. അതിനാൽ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ഉയർന്നുവന്നുകൊണ്ടിരിക്കും. അത് പ്രകൃതിയുടെ പ്രവർത്തനമാണ്. പാഠപുസ്തകത്തിൽനിന്നു ഒഴിവാക്കിയാൽ സവർക്കറെ പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.
എന്നാൽ, എല്ലാ വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. സവർക്കർ സ്മാരക് അദ്ദേഹത്തിന്റെ കൃതികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡയിലും എല്ലാ വിവരങ്ങളും ലഭ്യമാണ്. അതിനാൽ പാഠഭാഗം ഒഴിവാക്കിയതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല’’.– രഞ്ജിത് പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിനു പിന്നാലെ പാഠപുസ്തകങ്ങളിൽ നിന്ന് സവർക്കറെക്കുറിച്ചും ഹെഡ്ഗെവാറിനെക്കുറിച്ചുമുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയിരുന്നു.
English Summary: Ranjit Savarkar on school textbooks row Karnataka