‘കലിംഗ സർട്ടിഫിക്കറ്റ്’ കിട്ടിയത് നിഖിലിന് മാത്രമല്ല; അബിൻ പറഞ്ഞതെല്ലാം കള്ളമോ?
കായംകുളം ∙ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനു മാത്രമെ പണം വാങ്ങി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂ എന്ന് പിടിയിലായ അബിൻ സി.രാജ് നൽകിയ മൊഴി പൂർണമായും ശരിയല്ലെന്ന് തെളിയിക്കുന്ന സൂചനകൾ പുറത്ത്. മറ്റൊരു ഡിവൈഎഫ്ഐ നേതാവിന്റേതും ‘കലിംഗ സർട്ടിഫിക്കറ്റ്’ ആണെന്നാണു കായംകുളത്തെ സിപിഎം ഗ്രൂപ്പുകളിൽ

കായംകുളം∙ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനു മാത്രമേ പണം വാങ്ങി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂ എന്ന് പിടിയിലായ അബിൻ സി.രാജ് നൽകിയ മൊഴി പൂർണമായും ശരിയല്ലെന്നു തെളിയിക്കുന്ന സൂചനകൾ പുറത്ത്. മറ്റൊരു ഡിവൈഎഫ്ഐ നേതാവിന്റേതും ‘കലിംഗ സർട്ടിഫിക്കറ്റ്’ ആണെന്നാണു കായംകുളത്തെ സിപിഎം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.
കായംകുളത്ത് കലിംഗ സർവകലാശാല ബിരുദക്കാർ ധാരാളമുണ്ടെന്ന വിവരം മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു. ഡിവൈഎഫ്ഐ കായംകുളം ചിറക്കടവം മേഖലാ ഭാരവാഹിയും സിപിഎം പ്രവർത്തകനുമായ യുവ നേതാവിന്റെ നിയമബിരുദ സർട്ടിഫിക്കറ്റാണു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിഖിൽ തോമസിനു സർട്ടിഫിക്കറ്റ് കിട്ടിയ അതേ കാലയളവിൽ തന്നെയാണ് ഇദ്ദേഹത്തിനും സർട്ടിഫിക്കറ്റ് ലഭ്യമായത്. യുവനേതാവ് ഈ സമയത്ത് കായംകുളത്തിനു പുറത്ത് എവിടെയെങ്കിലും പഠിക്കാൻ പോയതായി ആർക്കുമറിയില്ല.
2 ലക്ഷം രൂപ വാങ്ങി എറണാകുളത്തെ എജൻസിയിൽനിന്ന് നിഖിലിനു മാത്രമേ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂ എന്നാണ് അബിൻ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. മറ്റു പലർക്കും വ്യാജ കലിംഗ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടാകാം എന്ന സംശയം പൊലീസിനുണ്ട്. പരാതികൾ ലഭിക്കാത്തതിനാൽ ഇത്തരക്കാരിലേക്ക് പൊലീസ് അന്വേഷണം നീണ്ടിട്ടില്ല. നേരത്തെ കായംകുളത്തെ ചില സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഫെയ്സ്ബുക് പ്രൊഫൈലുകളിൽ കലിംഗ സർവകലാശാലയിൽനിന്ന് കോഴ്സുകൾ പാസായതായി ചേർത്തിരുന്നു.
നിഖിൽ തോമസിന്റെ കേസുണ്ടായതോടെ പലരും പ്രൊഫൈൽ എഡിറ്റ് ചെയ്തു. അബിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ വ്യാജ സർട്ടിഫിക്കറ്റ് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണു പ്രതീക്ഷ. എറണാകുളത്തെ ഓറിയോൺ എജ്യുവിങ് സ്ഥാപനം നടത്തിപ്പുകാരനെ കണ്ടെത്തിയാൽ കായംകുളം അടക്കമുള്ള പ്രദേശങ്ങളിലെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണു കരുതുന്നത്.
English Summary: Many DYFI-SFI leaders and members may have got fake certificate of Kalinga- Reports