ചന്ദ്രശേഖർ ആസാദിനെതിരായ ആക്രമണം: പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി, 4 പേർ കസ്റ്റഡിയിൽ
സഹാറൻപുർ∙ ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമിച്ച സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ബുധനാഴ്ച രാത്രി മിരാഗ്പുർ ഗ്രാമത്തിൽ നിന്നാണു സ്വിഫ്റ്റ് കാർ പിടികൂടിയത്. ഹരിയാന റജിസ്ട്രേഷനിലുള്ള വാഹനമാണിതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണു വാഹനം കണ്ടെത്തിയത്. വാഹനം ഒരു

സഹാറൻപുർ∙ ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമിച്ച സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ബുധനാഴ്ച രാത്രി മിരാഗ്പുർ ഗ്രാമത്തിൽനിന്നാണു സ്വിഫ്റ്റ് കാർ കണ്ടെത്തിയത്. ഹരിയാന റജിസ്ട്രേഷനിലുള്ള വാഹനമാണിതെന്നു പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണു വാഹനം കണ്ടെത്തിയത്. വാഹനം ഒരു വീടിനു സമീപം നിർത്തിയിട്ട നിലയിലായിരുന്നു. നാലുപേരാണു വാഹനത്തിലുണ്ടായിരുന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. എന്നാൽ ഇവരെ കണ്ടെത്താനായിട്ടില്ല.
എന്നാൽ വാഹനം കണ്ടെത്തിയ വീട്ടിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്താൽ പ്രതികളിലേക്ക് എത്താൻ കഴിയുമെന്നാണു പൊലീസ് കരുതുന്നത്. ഇന്നലെ വൈകിട്ട് ഉത്തർപ്രദേശിലെ സഹാറൻപുരിലെ ദേവ്ബന്ദിൽ വച്ചാണ് ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ അജ്ഞാത സംഘം വെടിവച്ചത്. കാറിലെത്തിയ സംഘം രണ്ടു തവണയാണു ചന്ദ്രശേഖർ ആസാദിനു നേരെ വെടിയുതിർത്തത്. സീറ്റ് തുളച്ചെത്തിയ വെടിയുണ്ടകളിലൊന്ന് ആസാദിന്റെ അരയ്ക്കാണു കൊണ്ടത്. രണ്ടാമത്തെ വെടിയുണ്ട വാഹനത്തിന്റെ വാതിലിലും കൊണ്ടു. ഇളയ സഹോദരനടക്കം 5 പേരാണു അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
ചന്ദ്രശേഖർ ആസാദിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്കു ചുറ്റും വലിയ പൊലീസ് വിന്യാസമാണുള്ളത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി നിരവധി പ്രവർത്തകര്‍ ആശുപത്രിക്കു മുമ്പിൽ തടിച്ചുകൂടിയിട്ടുണ്ട്.
English Summary: Police recovered the vehicle used in the attack against Chandrashekhar Azad Ravan