ടിസി മുതല്‍ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വരെ നിഖിലിന് നല്കി; ഏജൻസി ഉടമ പിടിയിൽ
ആലപ്പുഴ∙ കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിനു ഛത്തിസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ എജൻസി നടത്തിപ്പുകാരൻ പിടിയിൽ. കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ് സ്ഥാപന നടത്തിപ്പുകാരൻ സജു എസ്. ശശിധരനാണ് അറസ്റ്റിലായത്. എജൻസി വഴിയാണ്

ആലപ്പുഴ∙ കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിനു ഛത്തിസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ എജൻസി നടത്തിപ്പുകാരൻ പിടിയിൽ. കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ് സ്ഥാപന നടത്തിപ്പുകാരൻ സജു എസ്. ശശിധരനാണ് അറസ്റ്റിലായത്.
എജൻസി വഴിയാണ് സുഹൃത്തും മുൻ എസ്എഫ്ഐ നേതാവുമായ അബിൻ സി.രാജ് നിഖിലിനു വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. അതേസമയം ഒന്നാം പ്രതി നിഖിൽ തോമസിന്റെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടാം പ്രതി അബിൻ സി. രാജിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയ കംപ്യൂട്ടർ അടക്കമുള്ളവയും കണ്ടെത്തേണ്ടതുണ്ട്.
രണ്ടു ലക്ഷം രൂപയാണ് സർട്ടിഫിക്കറ്റിനും മറ്റ് രേഖകൾക്കുമായി നിഖിൽ തോമസ്, അബിൻ സി.രാജിനു നൽകിയത്. ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷൻ, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ഏജൻസി ഉടമ നൽകിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ നിഖിലിനെ കൂടാതെ മറ്റാർക്കെങ്കിലും സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോ എന്നു വ്യക്തമാകുകയുള്ളു.
English Summary: Fake certificate case Edu Wing agency owner arrested