വിവാഹ വീട്ടിലെ കൊലപാതകം: പൊലീസ് തെളിവെടുപ്പ് പ്രഹസനമെന്ന് ബന്ധുക്കൾ
തിരുവനന്തപുരം∙ കല്ലമ്പലത്ത് വിവാഹവീട്ടിൽ വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് പ്രഹസനമെന്ന് ആരോപിച്ച് ബന്ധുക്കൾ. പ്രതികളെ വീടിനു സമീപമെത്തിച്ചെങ്കിലും വാഹനത്തിൽനിന്ന് ഇറക്കി തെളിവെടുപ്പ് നടത്തിയില്ല. ഇവരോടു വാഹനത്തിൽ വച്ച് ചോദ്യങ്ങൾ ചോദിച്ചതിനുശേഷം

തിരുവനന്തപുരം∙ കല്ലമ്പലത്ത് വിവാഹവീട്ടിൽ വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് പ്രഹസനമെന്ന് ആരോപിച്ച് ബന്ധുക്കൾ. പ്രതികളെ വീടിനു സമീപമെത്തിച്ചെങ്കിലും വാഹനത്തിൽനിന്ന് ഇറക്കി തെളിവെടുപ്പ് നടത്തിയില്ല. ഇവരോടു വാഹനത്തിൽ വച്ച് ചോദ്യങ്ങൾ ചോദിച്ചതിനുശേഷം നിമഷങ്ങൾക്കകം മടക്കി കൊണ്ടുപോയെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. അതു ശരിയല്ല. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ട്. അത് അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, തെളിവെടുപ്പ് പൂർത്തിയായെന്നായിരുന്നു കല്ലമ്പലം പൊലീസിന്റെ പ്രതികരണം.
വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തലേന്ന് വീട്ടിൽ നടന്ന സൽക്കാരത്തിനുശേഷമാണ് ജിഷ്‌ണുവും ജിജിനും സുഹൃത്തുക്കളുമെത്തി പ്രശ്നങ്ങളുണ്ടാക്കി രാജുവിനെ മൺവെട്ടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
English Summary: Father of the Bride Killed by Neighbours, Case followup