മുംബൈ∙ മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിക്കു പിന്നാലെ ജെഡിയുവിനും സമാജ്‌വാദി പാർട്ടിക്കും മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. യുപിയിലും ബിഹാറിലും ഭരണ അട്ടിമറി ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘മഹാരാഷ്ട്രയിലേതു പോലുള്ള സാഹചര്യം ഉത്തർപ്രദേശിലും ബിഹാറിലും ഉണ്ടാകും. കാരണം നിതീഷ് കുമാർ ആർജെഡിയുമായി കൈ കൊടുക്കുന്നതിൽ നിതീഷ് പക്ഷത്തുള്ള എംഎൽഎമാർ അസംതൃപ്തരാണ്. അതുപോലെ ഉത്തർപ്രദേശിൽ ജയന്ത് ചൗധരി പട്നയിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അദ്ദേഹം എൻഡിഎയിലേക്കു പോകുന്നെന്ന സൂചനയാണു നൽകുന്നത്’’– അഠാവ്‌ലെ പറഞ്ഞു. 

ADVERTISEMENT

ആൽഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി പ്രതിപക്ഷ യോഗത്തെ പിന്തുണച്ചിരുന്നെങ്കിലും യോഗത്തിനു തലേദിവസം ഒരു കുടുംബ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ആർഎൽഡിയും സമാജ്‍വാദി പാർട്ടിയും യോഗത്തിലെ മുഖ്യ ക്ഷണിതാക്കളെന്നിരിക്കെ അവസാന സമയത്തെ പിന്മാറ്റം ആർ‌എൽ‌ഡിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ഭിന്നത സംബന്ധിച്ച സംശയങ്ങൾക്ക് ആക്കം കൂട്ടി.

അതേസമയം, മഹാരാഷ്ട്രയിൽ പാർട്ടിയെ പുനഃസംഘടിപ്പിക്കുമെന്നാണ് ശരദ് പവാർ അറിയിച്ചത്. ‘‘എൻസിപിയെ എഴുതിത്തള്ളാൻ കഴിയില്ല, പ്രവർത്തകരുടെ പിന്തുണ എനിക്കാണ്. ചിലർ വ്യത്യസ്ത നിലപാടെടുത്തു. അത് ജനം അംഗീകരിക്കില്ല.’’– ശരദ് പവാർ പറഞ്ഞു. 

ADVERTISEMENT

English Summary: ‘Maharashtra-like situation may erupt in Bihar, UP’: Union Minister Ramdas Athawale after NCP split