താക്കറെയെ ചൊല്ലി ഉദ്ധവിനെ എതിർത്തു; വാക്ക് തിരിച്ചടിക്കുന്നു, വിയർത്ത് ഷിൻഡെ?
മുംബൈ ∙ എൻസിപിയെ പിളർത്തിയെത്തിയ അജിത് പവാർ ഉപമുഖ്യമന്ത്രിയായതോടെ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കുള്ളിൽ പിരിമുറുക്കമേറി. എൻസിപി വിമതവിഭാഗം സർക്കാരിന്റെ ഭാഗമായതോടെയാണു ബിജെപി– ഷിൻഡെ വിഭാഗം ശിവസേനയ്ക്കുള്ളിൽ അസ്വാരസ്യം രൂപപ്പെട്ടത്. അയോഗ്യതാ ഭീഷണി മാറിയിട്ടില്ലാത്ത

മുംബൈ ∙ എൻസിപിയെ പിളർത്തിയെത്തിയ അജിത് പവാർ ഉപമുഖ്യമന്ത്രിയായതോടെ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കുള്ളിൽ പിരിമുറുക്കമേറി. എൻസിപി വിമതവിഭാഗം സർക്കാരിന്റെ ഭാഗമായതോടെയാണു ബിജെപി– ഷിൻഡെ വിഭാഗം ശിവസേനയ്ക്കുള്ളിൽ അസ്വാരസ്യം രൂപപ്പെട്ടത്.
അയോഗ്യതാ ഭീഷണി മാറിയിട്ടില്ലാത്ത ഏക്നാഥ് ഷിൻഡെയെ ബിജെപി ഒഴിവാക്കുമെന്നും, ഉപമുഖ്യമന്ത്രി അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നും ശിവസേന ഉദ്ധവ് വിഭാഗം ആരോപിച്ചതിനു പിന്നാലെയാണ് അസ്വസ്ഥത ഉരുണ്ടുകൂടിയത്. ബുധനാഴ്ച എല്ലാ പരിപാടികളും റദ്ദാക്കിയ ഏക്നാഥ് ഷിൻഡെ അടിയന്തരമായി പാർട്ടി യോഗം വിളിച്ചു. എൻസിപി ഉൾപ്പെടുന്ന പുതിയ സഖ്യത്തോടുള്ള എതിർപ്പ് എല്ലാ എംഎൽഎമാരും ഷിൻഡെയെ അറിയിച്ചെന്നാണു വിവരം.
എൻസിപിയുമായി കൂട്ടുകെട്ട് വേണ്ടെന്നായിരുന്നു ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ നിലപാട്. ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തെയും പാരമ്പര്യത്തെയും ഉദ്ധവ് താക്കറെ ലംഘിച്ചെന്ന് ആരോപിച്ചാണു ഷിൻഡെ പാർട്ടി പിളർത്തിയത്. ശരദ് പവാറിന്റെ എൻസിപിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കിയതു ചൂണ്ടിക്കാട്ടിയാണ് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിച്ചിരുന്നതും. സമാനസാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ ന്യായീകരിക്കുമെന്നു ഷിൻഡെയ്ക്കു പിടിയില്ല.
അജിത് പവാറിനെയും കൂട്ടരെയും ഹൃദ്യമായി ഷിൻഡെ സ്വാഗതം ചെയ്തതും നേതാക്കൾക്കു രസിച്ചിട്ടില്ല. ‘‘നമുക്കൊരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എൻജിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എൻജിനായി’’ എന്നായിരുന്നു ഷിൻഡെയുടെ വിശേഷണം. മന്ത്രിസഭാ പുനഃസംഘടനയിൽ ഷിൻഡെ വിഭാഗത്തിന് ഏതാനും മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നതും ആശങ്കയുയർത്തുന്നു.
42 എൻസിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത്തിന്റെ അവകാശവാദമെങ്കിലും ബുധനാഴ്ചത്തെ ‘ശക്തിപ്രകടനത്തിൽ’ 29 പേരാണു പങ്കെടുത്തത്. മുഖ്യമന്ത്രിയാകണം എന്നതാണു തന്റെ മോഹമെന്ന് അജിത് വ്യക്തമാക്കിയതോടെ ഷിൻഡെയുടെ രാഷ്ട്രീയഭാവി എന്താകുമെന്ന് ഏവരും ഉറ്റുനോക്കുന്നു. ഷിൻഡെയോടും കൂട്ടരോടുമുള്ള ബിജെപിയുടെ സമീപനവും നിർണായകമാണ്.
English Summary: Eknath Shinde Fire-Fights In Sena Over Ajit Pawar's Entry, MLAs Cite Bal Thackeray