ചണ്ഡീഗഡ്/ന്യൂഡൽഹി∙ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്നു ‘മനഃപൂർവം’ വെള്ളം തുറന്നുവിട്ടതോടെയാണ് ഡൽഹി പ്രളയത്തിൽ മുങ്ങിതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഹരിയാന സർക്കാർ. എഎപിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്‌സിനു മുകളിൽ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കിവിടാനാകില്ലെന്നും ഹരിയാന വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡീഗഡ്/ന്യൂഡൽഹി∙ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്നു ‘മനഃപൂർവം’ വെള്ളം തുറന്നുവിട്ടതോടെയാണ് ഡൽഹി പ്രളയത്തിൽ മുങ്ങിതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഹരിയാന സർക്കാർ. എഎപിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്‌സിനു മുകളിൽ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കിവിടാനാകില്ലെന്നും ഹരിയാന വ്യക്തമാക്കി. കേന്ദ്ര ജല കമ്മിഷൻ (സിഡബ്ല്യുസി) മാർഗനിർദേശം അനുസരിച്ച്, ഒരു ലക്ഷം ക്യുസെക്‌സിൽ കൂടുതലുള്ള വെള്ളം പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കൻ യമുന കനാലിലേക്കും ഒഴുക്കിവിടാൻ കഴിയില്ലെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ കുറിച്ചു.

ഹത്നികുണ്ഡ് അണക്കെട്ടിൽ ഒരു ലക്ഷം ക്യുസെക്‌സിൽ കൂടുതൽ വെള്ളം ഒഴുകിയെത്തിയാൽ പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കൻ യമുന കനാലിലേക്കും വെള്ളം ഒഴുക്കാനാകില്ലെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ദേവേന്ദ്ര സിങ്ങും പറഞ്ഞു. വലിയ പാറക്കഷണങ്ങൾ ഉൾപ്പെടെ ഒഴുക്കിവിടാൻ സാധിക്കാത്തതിനാലാണ് ഇത്. അങ്ങനെ ചെയ്താൽ അണക്കെട്ടിനു കേടുപാടുകൾ സംഭവിക്കാം. അതിനാൽ കനാലുകളുടെ ഹെഡ് റെഗുലേറ്റർ ഗേറ്റുകൾ അടയ്ക്കുകയും ക്രോസ് റെഗുലേറ്റർ ഗേറ്റുകൾ തുറന്ന് യമുന നദിയിലേക്കു വെള്ളം ഒഴുക്കുകയും ചെയ്യുന്നു.

യമുനാ നദി കരകവിഞ്ഞൊഴുകി വെള്ളം കയറിയ ഡൽഹി നഗരം (ചിത്രം∙ജോസ്‌കുട്ടി പനയ്‌ക്കൽ/മനോരമ)
ADVERTISEMENT

പടിഞ്ഞാറൻ യമുനാ കനാലിലേക്കും കിഴക്കൻ യമുന കനാലിലേക്കും വെള്ളം തുറന്നുവിടാതെ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് യമുനാ നദിയിലേക്കു വെള്ളം തുറന്നുവിടുകയാണെന്നും അതു ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ആരോപിച്ചതായി എഎപിയുടെ പേരു പറയാതെ ട്വീറ്റിൽ വ്യക്തമാക്കി. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ കാര്യത്തിൽ ഡൽഹി സർക്കാർ അലംഭാവവും കാര്യക്ഷമതയില്ലായ്മയും മറച്ചുവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ദേവേന്ദ്ര സിങ് പറഞ്ഞു.

യമുനാ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കന്നുകാലികളെ രക്ഷിക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർ‌ത്തകർ (ചിത്രം∙ജോസ്‌കുട്ടി പനയ്‌ക്കൽ/മനോരമ)

മുതിർന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്, എഎപി മുഖ്യ വക്താവ് പ്രിയങ്ക കക്കർ എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. “പ്രളയമുണ്ടായാൽ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഉത്തർപ്രദേശ്, ഹരിയാന, ‍ഡൽഹി എന്നിവിടങ്ങളിലേക്ക് തുല്യ അളവിലാണ് വെള്ളം തുറന്നുവിടുന്നത്. എന്നാൽ ജൂലൈ 9 മുതൽ 13 വരെ മുഴുവൻ ജലവും ഡൽഹിയിലേക്കാണ് തുറന്നുവിട്ടത്. മൂന്നു സംസ്ഥാനങ്ങളിലേക്കും തുല്യമായാണ് വെള്ളം തുറന്നുവിട്ടിരുന്നതെങ്കിൽ യമുനയോട് ചേർന്നുള്ള ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് പ്രദേശങ്ങൾ സുരക്ഷിതമായേനെ.’’– എഎപി നേതാക്കൾ ആരോപിച്ചു.

യമുനാ നദി കരകവിഞ്ഞൊഴുകി വെള്ളം കയറിയ ഡൽഹിയിൽ നിന്നുള്ള കാഴ്ച. ഗതാഗതകുരുക്കും കാണാനാകും (ചിത്രം∙ജോസ്‌കുട്ടി പനയ്‌ക്കൽ/മനോരമ)
ADVERTISEMENT

ഡൽഹിയിൽ മൂന്നു ദിവസം മഴ പെയ്തില്ലെങ്കിലും എങ്ങനെയാണ് യമുനയിലെ ജലനിരപ്പ് ഉയർന്നതെന്നും സഞ്ജയ് സിങ് ചോദിച്ചു. ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് വെള്ളം മനഃപൂർവം ഡൽഹിയിലേക്ക് ഒഴുക്കിയത് നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കാൻ മാത്രമാണെന്ന് സഞ്ജയ് സിങ് ആരോപിച്ചു. ‘‘ഹത്നികുണ്ഡ് അണക്കെട്ടിൽ, മൂന്നു വ്യത്യസ്ത വഴികളിലൂടെയാണ് നീരൊഴുക്കുള്ളത്. ഒരെണ്ണം ഡൽഹിയിലേക്കും മറ്റൊന്ന് ഉത്തർപ്രദേശിലേക്കും മറ്റൊരെണ്ണം ഹരിയാനയിലേക്കും. വെള്ളപ്പൊക്കത്തിൽ ജലം തുല്യമായാണ് ഒഴുക്കിവിടേണ്ടത്. എന്നാൽ യമുന നദിയിലേക്കും ഡൽഹിയിലേക്കും വെള്ളം ഒഴുക്കിവിടാൻ ബിജെപി ഗൂഢാലോചന നടത്തി.’’– അദ്ദേഹം ആരോപിച്ചു.

യമുനാ നദി കരകവിഞ്ഞപ്പോൾ. ഡൽഹിയിൽനിന്നുള്ള കാഴ്ച ചിത്രം. ജോസ്കുട്ടി പനയ്ക്കൽ. മനോരമ

English Summary: AAP Alleges Haryana "Intentionally" Diverting Water Towards Delhi