ചെന്നൈ∙ സേലത്ത് യുവതി ബസ് ഇടിച്ചുമരിച്ചത് ആത്മഹത്യയെന്ന് പൊലീസ്. അപകടത്തിൽ മരിച്ചാൽ കുട്ടികൾക്ക് കോളജ് ഫീസ് അടയ്ക്കാനാവശ്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് ആത്മഹത്യയ്ക്ക് മുതിർന്നതെന്ന് പൊലീസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേലം കലക്ടറേറ്റിലെ താത്കാലിക ശുചീകരണ ജീവനക്കാരിയായ പാപ്പാത്തിയാണ് (39) മരിച്ചത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പാപ്പാത്തി പെട്ടെന്ന് ഓടുന്ന ബസിന്റെ മുന്നിലേക്കു കയറുകയായിരുന്നു. പാപ്പാത്തി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കഴിഞ്ഞ മാസം അവസാനമാണ് അപകടമുണ്ടായത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയാണെന്നു തെളിഞ്ഞത്.

ADVERTISEMENT

പാപ്പാത്തിയുടെ മകൾ അവസാന വർഷ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ്. മകൻ പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഇവരെ, അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.     

English Summary: Woman jumps in front of moving bus hoping compensation would help children

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT