ന്യൂഡൽഹി∙ അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ അരി വാങ്ങിക്കൂട്ടാൻ വൻതിരക്ക്. ബസുമതി ഒഴികെയുള്ള വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ ഈ മാസം 20 മുതൽ നിരോധിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ അരി വാങ്ങിക്കൂട്ടാൻ വൻതിരക്ക്. ബസുമതി ഒഴികെയുള്ള വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ ഈ മാസം 20 മുതൽ നിരോധിച്ചത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്.

യുഎസിലെ ഇന്ത്യൻ വംശജരുൾപ്പെടെയുള്ളവർ സൂപ്പർമാർക്കറ്റിൽ അരിവാങ്ങാൻ തിരക്കുകൂട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യ കയറ്റുമതി നിരോധിച്ചതോടെ ലഭ്യതകുറയുമെന്നും വിലക്കയറ്റമുണ്ടാകുമെന്നും ഭയന്നാണ് അരി വാങ്ങിക്കൂട്ടുന്നത്. യുഎസിൽ ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിലാണ് കൂടുതൽ തിരക്ക്. പല സൂപ്പർമാർക്കറ്റുകൾക്കു മുൻപിലും വലിയ നിര രൂപപ്പെട്ടു. ടെക്സസ്, മിഷിഗൻ, ന്യൂജഴ്സി എന്നിവിടങ്ങളാണ് കൂടുതൽ വിൽപ്പന നടന്നത്. ഇതോടെ ഒരാൾക്ക് ഒരു ചാക്ക് അരി എന്ന് നിയന്ത്രണം ഏർപ്പെടുത്തി. 9 കിലോ വരുന്ന ഒരു ചാക്ക് അരിക്ക് 27 ഡോളറാണ് വില. 

ADVERTISEMENT

എന്നാൽ യുഎസിനെ അരി കയറ്റുമതി നിരോധനം കാര്യമായി ബാധിക്കില്ലെന്നാണ് വിവരം. ആളുകൾ പരിഭ്രാന്തരായി അരിവാങ്ങിക്കൂട്ടി വയ്ക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ തക്കാളി വില കുതിച്ചുയരുന്നതിനിടെയാണ് അരിവിലയും വർധിക്കാൻ തുടങ്ങിയത്. ചിലയിടങ്ങളിൽ 200 രൂപ വരെയാണ് തക്കാളിയുടെ വില.    

ആഗോളവിപണിയിലേക്ക് ഏറ്റവും അധികം അരി കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. ആഗോള വിപണിയിലെത്തുന്ന അരിയിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. മഴക്കെടുതിയും വിളനാശവും മൂലമാണ് ഇന്ത്യയിൽ ഉൽപാദനം കുറഞ്ഞത്. അരി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ ആഫ്രിക്ക, ഏഷ്യ വൻകരകളിലെ രാജ്യങ്ങളിലും അരിയുടെ ലഭ്യത കുറയും. 

ADVERTISEMENT

English Summary: NRIs stacking up dozens of rice bags as India bans export

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT