വാഷിങ്ടൻ∙ ആഴക്കടലിലെ ടൈറ്റാനിക് സന്ദര്‍ശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപു പുതിയ പദ്ധതിയുമായി ഓഷൻഗേറ്റ് സഹസ്ഥാപകൻ ഗില്ലർമോ സോൺലൈൻ. ശുക്രന്റെ അന്തരീക്ഷത്തിൽ താമസിക്കലാണു പുതിയ പദ്ധതി. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് അയയ്ക്കാനാണു ഗില്ലർമോ സോൺലൈൻ ലക്ഷ്യംവയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ആഴക്കടലിലെ ടൈറ്റാനിക് സന്ദര്‍ശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപു പുതിയ പദ്ധതിയുമായി ഓഷൻഗേറ്റ് സഹസ്ഥാപകൻ ഗില്ലർമോ സോൺലൈൻ. ശുക്രന്റെ അന്തരീക്ഷത്തിൽ താമസിക്കലാണു പുതിയ പദ്ധതി. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് അയയ്ക്കാനാണു ഗില്ലർമോ സോൺലൈൻ ലക്ഷ്യംവയ്ക്കുന്നത്. ശുക്രനിൽ ജനങ്ങൾ താമസിക്കുന്നതു തന്റെ ആഗ്രഹമാണെന്നും 2050 ഓടുകൂടി പദ്ധതി നടപ്പിൽ വരുത്താൻ കഴിയുമെന്നും ഗില്ലർമോ സോൺലൈൻ ബിസിനസ് ഇൻസൈ‍ഡറിനോടു പറഞ്ഞു. 

‘‘ഓഷൻഗേറ്റിനെ മറക്കു, ടൈറ്റനെ മറക്കു, സ്റ്റോക്ടനെ മറക്കു, വലിയ മുന്നേറ്റത്തിന്റെ വക്കിലാണു മനുഷ്യകുലം. ശുക്രന്റെ പ്രതലത്തിൽനിന്ന് 30 മൈലുകൾക്കു മുകളിൽ മനുഷ്യർക്കു താമസിക്കാൻ കഴിയും, അവിടെ താപനിലയും സമ്മർദ്ദവും കുറവായിരിക്കും’’–സോൺലൈൻ പറഞ്ഞു. അതേസമയം പുതിയ പദ്ധതി നടപ്പിലാക്കാൻ പോകുന്നത് ഓഷൻഗേറ്റല്ല. സോൺലൈന്റെ ഹ്യൂമൻസ്2വീനസ് എന്ന കമ്പനിയാണു ശുക്രനിലേക്കു മനുഷ്യരെ അയക്കുന്നതിനു പിന്നിൽ. 2020ലാണു കമ്പനി രൂപീകരിച്ചത്. ശുക്രന്റെ അന്തരീക്ഷത്തിൽ സ്ഥിരമായ മനുഷ്യവാസം ഉറപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഭൂമിയോടു സമാനമായ ഗുരുത്വാകർഷണം, 0–50 ഡിഗ്രി സെൽഷ്യസ് താപനില തുടങ്ങിയവ അനുകൂല കാര്യങ്ങളാണെന്നു ഹ്യമൂൻസ്2വീനസ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

ADVERTISEMENT

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം ടൈറ്റൻ തകർന്നതിനു പിന്നാലെ തങ്ങളുടെ എല്ലാ പര്യവേക്ഷണ, വാണിജ്യ പരിപാടികളും നിർത്തിവച്ചതായി ഓഷൻഗേറ്റ് കമ്പനി പ്രഖ്യാപിച്ചിരുന്നു. ടൈറ്റൻ സമുദ്രപേടകം കടലിലിറങ്ങി രണ്ടുമണിക്കൂറിനുള്ളിൽത്തന്നെ മദർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്. സമുദ്രാന്തർഭാഗത്തു വച്ച് പേടകം ഉൾവലിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേരും മരിച്ചിരുന്നു.

English Summary: Ocean Gate Co Founder new plan to send humans to Venus