ഭുവനേശ്വർ∙ ബാലസോർ ട്രെയിനപകടത്തിൽ മരിച്ച 113 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറിയതായും 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. രണ്ടുഘട്ടങ്ങളായി 162 മൃതദേഹങ്ങൾ എയിംസിൽ എത്തി. ഇതിൽ ആരും അവകാശവാദം ഉന്നയിക്കാത്തതും തിരിച്ചറിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ∙ ബാലസോർ ട്രെയിനപകടത്തിൽ മരിച്ച 113 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറിയതായും 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. രണ്ടുഘട്ടങ്ങളായി 162 മൃതദേഹങ്ങൾ എയിംസിൽ എത്തി. ഇതിൽ ആരും അവകാശവാദം ഉന്നയിക്കാത്തതും തിരിച്ചറിയാൻ കഴിയാത്തതുമായ 29 മൃതദേഹങ്ങളാണുള്ളതെന്നു മെഡിക്കൽ സൂപ്രണ്ട് ദിലീപ് കുമാർ പരിദ പറഞ്ഞു. 

ഡൽഹി സിഎഫ്എസ്എല്ലിൽ നിന്നുള്ള ഡിഎൻഎ സാംപിൾ ഫലം വന്നതിനു ശേഷം ബാക്കിയുള്ള മൃതദേഹങ്ങള്‍ കൈമാറുമെന്ന് ദിലീപ് കുമാർ പറഞ്ഞു. ഡിഎൻഎ ഫലം വന്നതിനുശേഷവും മൃതദേഹങ്ങളിൽ അവകാശവാദമുന്നയിച്ച് ആരും എത്തിയിട്ടില്ലെങ്കിൽ അവ സംസ്ക്കരിക്കുമെന്നും ഇതിൽ തീരുമാനം സർക്കാർ എടുക്കുമെന്നും ദിലീപ് കുമാർ പരിദ പറഞ്ഞു. 

ADVERTISEMENT

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടത്തിൽ 295 പേരാണു മരിച്ചത്. സിഗ്നലിങ്ങിലെ പിഴവാണു ട്രെയിന്‍ ദുരന്തത്തിനു കാരണമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ വിവരം ഉൾപ്പെടുന്ന റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടിരുന്നു. സ്‌റ്റേഷനിലെ നോര്‍ത്ത് സിഗ്നല്‍ ഗൂംടിയില്‍ നേരത്തേ നടത്തിയ സിഗ്നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും സ്‌റ്റേഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റ് നമ്പര്‍ 94ല്‍ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റവുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികള്‍ നടപ്പാക്കിയതിലെ പിഴവുമാണ് ട്രെയിന്‍ ഇടിച്ചുകയറാന്‍ കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: AIIMS Bhubaneswar says that 29 bodies still unidentified in Balasore Train Accident