50,000 രൂപ മാസ ശമ്പളത്തിൽ ജോലി ഓഫർ, സിനിമയിലേക്ക് ക്ഷണം: സീമയെ തിരിച്ച് അയയ്ക്കുമോ?
ന്യൂഡൽഹി∙ പബ്ജി പ്രണയിതാക്കളായ പാക്കിസ്ഥാൻകാരി സീമ ഹൈദറും ഇന്ത്യൻ പങ്കാളി സച്ചിൻ മീണയും വീണ്ടും വാർത്തകളിൽ. ഗുജറാത്ത് വ്യവസായി ഇരുവർക്കും ജോലി നൽകാൻ തയാറെടുക്കുന്നുവെന്നാണ് പുതിയ വിവരം. ഇരുവർക്കും 50,000 രൂപ വച്ച് മാസം ശമ്പളം നൽകാമെന്ന് വ്യവസായി വാഗ്ദാനം ചെയ്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ന്യൂഡൽഹി∙ പബ്ജി പ്രണയിതാക്കളായ പാക്കിസ്ഥാൻകാരി സീമ ഹൈദറും ഇന്ത്യൻ പങ്കാളി സച്ചിൻ മീണയും വീണ്ടും വാർത്തകളിൽ. ഗുജറാത്ത് വ്യവസായി ഇരുവർക്കും ജോലി നൽകാൻ തയാറെടുക്കുന്നുവെന്നാണ് പുതിയ വിവരം. ഇരുവർക്കും 50,000 രൂപ വച്ച് മാസം ശമ്പളം നൽകാമെന്ന് വ്യവസായി വാഗ്ദാനം ചെയ്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റാണ് സീമയെന്ന ആരോപണങ്ങൾക്കും ഇവരുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള സംശയങ്ങൾക്കുമിടെയാണ് ജോലി വാഗ്ദാന വാർത്ത വരുന്നത്.
∙ വീട്ടിൽ കത്തായി ജോലി വാഗ്ദാനം
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള രബുപുര ഗ്രാമത്തിലെ വീട്ടിൽ തിങ്കളാഴ്ച വൈകിട്ടാണ് ഒരു കത്തിന്റെ രൂപത്തിൽ ജോലി വാഗ്ദാനം എത്തിയത്. സീമ കത്ത് തുറക്കാൻ ഒരുങ്ങിയെങ്കിലും ഭീഷണിക്കത്താകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അതു വിലക്കി. പിന്നീട് അധികാരികളെ വിവരം അറിയിച്ചശേഷമാണ് കത്ത് തുറന്നത്. ഗുജറാത്തിൽനിന്നുള്ള വ്യവസായിയുടെ ജോലി വാഗ്ദാന കത്തായിരുന്നു അത്. ഇരുവരുടെയും സൗകര്യം അനുസരിച്ച് ജോലിയിൽ ചേരാമെന്നും എല്ലാ സഹായവും ചെയ്തുതരാമെന്നും കത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
∙ സിനിമയിലും അവസരം?
സീമയ്ക്കും സച്ചിനും കനത്ത സുരക്ഷയൊരുക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജോലിക്കു പോകാൻ ഇരുവർക്കും കുടുംബാംഗങ്ങൾക്കും സാധിക്കുന്നില്ല. ഇതിനാൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് വിവരം. ഇതിനിടെ പുതിയ ചിത്രത്തിൽ അവസരം നൽകാമെന്ന് ഒരു സിനിമാ സംവിധായകൻ വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. സിനിമാ നിർമാതാവ് അമിത് ജാനി സീമയെയും സച്ചിനെയും വീട്ടിലെത്തി കണ്ടുവെന്നും അഭിനയിക്കുന്നതിനുള്ള തുക മുൻകൂറായി ചെക്കായി നൽകിയെന്നുമാണ് റിപ്പോർട്ട്.
∙ സീമയെ തിരിച്ചയയ്ക്കുമോ?
രണ്ടു രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. സുരക്ഷാ ഏജൻസികൾ അന്വേഷിക്കുകയാണെന്നും അവരുടെ റിപ്പോർട്ട് അനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമുകനൊപ്പം ജീവിക്കാനായി മേയ് 13നാണ് നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിൽ കടന്നതെന്നാണ് സീമയുടെ വാദം. ഇക്കാര്യം ഇതുവരെ അന്വേഷണ ഏജൻസികൾക്ക് സ്ഥിരീകരിക്കാനായിട്ടില്ല. സിസിടി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. മേയ് 13ന് മൂന്നാമതൊരു രാജ്യത്തുനിന്നുള്ള വ്യക്തിയെ ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ കണ്ടിട്ടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സംഘങ്ങൾ അന്വേഷണ ഏജൻസിയെ അറിയിച്ചിരിക്കുന്നത്.
പാക്കിസ്ഥാൻ സ്വദേശിയായ സീമ ഗുലാം ഹൈദർ (30) ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട സച്ചിൻ മീണയെ (22) വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണ് ഇന്ത്യയിലേക്കു കടന്നത്. അനധികൃതമായി ഇന്ത്യയിൽ കടന്നതിനു കഴിഞ്ഞ 4നു സീമയെയും ഒത്താശ ചെയ്തതിനും സച്ചിനെയും പിതാവിനെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 7നു ജാമ്യം ലഭിച്ചു. തുടർന്നു സീമയും 4 മക്കളും സച്ചിനൊപ്പം രബുപുരയിലെ വാടക മുറിയിൽ താമസിച്ചു വരികയായിരുന്നു.
ഇവരിൽ നിന്ന് 6 പാക്കിസ്ഥാൻ പാസ്‌പോർട്ടുകളും കണ്ടെടുത്തു. ഇതിൽ ഒരെണ്ണത്തിൽ പേരും വിലാസവും പൂർണമല്ല. ഇതാണു കൂടുതൽ സംശയത്തിനിടയാക്കുന്നതെന്നു പൊലീസ് പറയുന്നു. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പാസ്‌പോർട്ടുകൾക്കു പുറമേ 2 വിഡിയോ കസെറ്റുകളും 4 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
English Summary: Controversial PUBG Lovers Receive Job Offer and Acting Fee Amid Heightened Security