ബെയ്ജിങ് ∙ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്. 18 വയസ്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്.

ADVERTISEMENT

18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 മുതൽ രാവില‌െ 6 വരെ മൊബൈൽഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണമുണ്ടാകും. സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതും നിയമത്തിന്റെ ലക്ഷ്യമാണ്. 8 വയസ്സു വരെയുള്ളവർക്കു ദിവസം പരമാവധി 40 മിനിറ്റ് മാത്രമാണ് ഫോൺ ഉപയോഗിക്കാൻ അനുവാദം. പ്രായത്തിനനുസരിച്ച് ചെറിയ ഏറ്റക്കുറച്ചിലുണ്ടാകും. 16–17 വയസ്സുള്ളവർക്കു രണ്ടു മണിക്കൂർവരെ ഫോൺ ഉപയോഗിക്കാം.

ADVERTISEMENT

സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന (സിഎസി) ആണ് പുതിയ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കിയത്. ‘‘ഇന്റർനെറ്റിന്റെ പോസിറ്റീവ് റോൾ മെച്ചപ്പെടുത്തുകയും മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടികളുടെ നെറ്റ് അടിമത്തം ഇല്ലാതാക്കുകയുമാണ് ലക്ഷ്യം’’– സിഎസി പറഞ്ഞു. ലോകത്തിൽതന്നെ ഏറ്റവും കടുപ്പമേറിയ ഇന്റർെനറ്റ് നിയന്ത്രണ നിയമമാണിതെന്നാണു വിലയിരുത്തൽ. മാതാപിതാക്കൾക്കുള്ള ഇളവ് കുട്ടികൾക്കായി ദുരുപയോഗപ്പെടുത്തിയേക്കുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ADVERTISEMENT

English Summary: China's Big New Rules For Children To Fight Internet Addiction