തിരുവനന്തപുരം∙ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിർമിക്കുന്നതിനായി നഗരപരിധിയിൽ സ്ഥലം കണ്ടെത്തുന്നത് സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് സെക്രട്ടേറിയറ്റിലെ ഭരണപരിഷ്ക്കാരത്തെക്കുറിച്ച് പഠിച്ച ശെന്തിൽ ഐഎഎസ് അധ്യക്ഷനായ സമിതി. സ്ഥലപരിമിതിയുള്ളതിനാൽ, പാളയത്തുനിന്ന് 5 കിലോമീറ്റർ അകലെ സ്ഥലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിർമിക്കുന്നതിനായി നഗരപരിധിയിൽ സ്ഥലം കണ്ടെത്തുന്നത് സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് സെക്രട്ടേറിയറ്റിലെ ഭരണപരിഷ്ക്കാരത്തെക്കുറിച്ച് പഠിച്ച ശെന്തിൽ ഐഎഎസ് അധ്യക്ഷനായ സമിതി. സ്ഥലപരിമിതിയുള്ളതിനാൽ, പാളയത്തുനിന്ന് 5 കിലോമീറ്റർ അകലെ സ്ഥലം കണ്ടെത്തി സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന ഭരണപരിഷ്ക്കാര കമ്മിഷന്റെ ശുപാർശ നടപ്പിലാക്കേണ്ടതില്ലെന്നാണ് സമിതി നിര്‍ദേശം. സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

സെക്രട്ടേറിയറ്റിന്റെ പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയാൽ ആ സ്ഥലത്തെ മിനി ടൗൺഷിപ്പായി വികസിപ്പിക്കേണ്ടിവരും. ക്വാർട്ടേഴ്സുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ അനുബന്ധ സൗകര്യമൊരുക്കണം. ഇതിനു നിരവധി വർഷങ്ങൾ വേണ്ടിവരും. ഇപ്പോഴത്തെ കെട്ടിടം ദീർഘകാല അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ സമഗ്രമായ റീ മോഡലിങ് പ്രവൃത്തികൾ ചെയ്യണം. പൈതൃകം ഉറപ്പുവരുത്തി ശാസ്ത്രീയമായി റീ മോഡലിങ് ചെയ്താൽ സെക്രട്ടേറിയറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരില്ല. പൈതൃക മന്ദിരങ്ങൾ അറ്റക്കുറ്റപ്പണികൾ ചെയ്തിട്ടുള്ള ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തണം. നിയമസഭയിൽനിന്ന് വളരെ അകലെയായി സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥർക്ക് പ്രയാസം സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

സെക്രട്ടേറിയറ്റിൽ ഏക ഫയൽ സംവിധാനം നടപ്പിലാക്കണം. സെക്രട്ടേറിയറ്റിൽ ഏതു വകുപ്പിൽ നിന്നാണോ ഫയൽ രൂപീകരിക്കുന്നത്, ആ ഫയലിൽതന്നെ അഭിപ്രായം എഴുതാൻ അഭിപ്രായം നൽകേണ്ട വകുപ്പുകൾ തയാറാകണം. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ മന്ത്രിസഭായോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കാബിനറ്റ് സെക്രട്ടേറിയറ്റ് എന്ന് പുനർനാമകരണം ചെയ്യണം. താഴെയുള്ള തസ്തികകളിൽ നിന്നും അസിസ്റ്റന്റ് ആയി മാറാൻ മത്സര പരീക്ഷ നിർബന്ധമാക്കണം. സെക്‌ഷൻ ഓഫിസർ തസ്തികയിൽ നിന്നും അണ്ടർ സെക്രട്ടറി ആകണമെങ്കിൽ മത്സര പരീക്ഷ പാസാകണം. ഡൈയിങ് ഇൻ ഹാർനെസ്സ്, സ്പോർട്സ് ക്വാട്ട നിയമനം വഴി വരുന്നവരും പ്രോബെഷൻ ഡിക്ലർ ചെയ്യാൻ പരീക്ഷ പാസാകണം.

സ്പെഷൽ സെക്രട്ടറി തസ്തിക സെലക്‌ഷൻ തസ്തികയാകണം. ഇതിലേക്ക് മത്സര പരീക്ഷയും ഇന്റർവ്യും നടത്തി മാത്രം നിയമനം നടത്തണം. ഇതുവരെയുള്ള സെക്രട്ടറിയറ്റ് പരിഷ്കാര റിപ്പോർട്ടുകൾ നടപ്പിലാക്കാതെ ജീവനക്കാർ തന്നെ അട്ടിമറിക്കുന്നതിനാൽ ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു എല്ലാ നിർദേശങ്ങളും നടപ്പിലാക്കണമെന്നും സമിതി നിർദേശിച്ചു.

ADVERTISEMENT

English Summary: New secretariat building will not feasible in Kerala: report