ന്യൂഡൽഹി∙ ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന് എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന് എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.

വോട്ടർപട്ടിക പരിഷ്കരിക്കൽ ഏകദേശം കഴിഞ്ഞതായും പഞ്ചായത്ത‌്, മുൻസിപ്പിൽ തിരഞ്ഞെടുപ്പുകൾക്കു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണു സുപ്രീംകോടതിയെ അറിയിച്ചത്. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താൽക്കാലികമാണെന്നും എന്നാൽ സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്നു ക‍ൃത്യമായി പറയാനാകില്ലെന്നും തുഷാർ മേത്ത കോടതിയിൽ വിശദീകരിച്ചു.

ADVERTISEMENT

‘‘ലഡാക്കിന്റെ കാര്യത്തിൽ ലേയിലെ ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞു. കാർഗിലിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കും. കഴിഞ്ഞ വർഷം 1.88 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. ഈ വർഷം ഇതുവരെ അവിടം സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം ഇപ്പോൾത്തന്നെ ഒരുകോടി പിന്നിട്ടു. 2018നെ അപേക്ഷിച്ച് ഭീകരാക്രമണങ്ങൾ 45.2% കുറഞ്ഞു. നുഴഞ്ഞുകയറ്റം 90.2 ശതമാനവും കുറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതും 65.9 ശതമാനമായി കുറഞ്ഞു. 2018ൽ 1,767 കല്ലേറ് നടന്നു. ഈ വർഷം ഒരു കല്ലേറുപോലും നടന്നില്ല. വിഘടനവാദികളുടെ പ്രതിഷേധം 2018ൽ 52 എണ്ണം നടന്നെങ്കിൽ ഈ വർഷം ഇതുവരെ ഒരു പ്രതിഷേധംപോലും നടന്നിട്ടില്ല’’ – തുഷാർ മേത്ത കൂട്ടിച്ചേർത്തു.

നിലവിലെ ക്രമീകരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള സമയക്രമം വ്യക്തമാക്കണമെന്നും ചൊവ്വാഴ്ച ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണഘടനയിലെ 370–ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്. ഒക്ടോബർ 31നു ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചു. ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്നു ലഫ്. ഗവർണറിലേക്കു മാറ്റുകയും ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാകുകയും ചെയ്തിരുന്നു.

ADVERTISEMENT

English Summary: Election in Jammu Kashmir supreme court updates