'കൃഷ്ണപ്രസാദ് നെല്ലിന്റെ വില നേരത്തേ വാങ്ങി; അരങ്ങു തകർക്കാൻ ജയസൂര്യയുടെ കാപട്യം'
കൊച്ചി ∙ സിനിമാതാരം കൃഷ്ണപ്രസാദ് നെല്ലിന്റെ വില നേരത്തേ വാങ്ങിയെന്നും അരങ്ങു തകർക്കാൻ ജയസൂര്യ കാണിച്ചത് കാപട്യമാണെന്നും കൃഷിമന്ത്രി പി. പ്രസാദ്. കൃഷ്ണപ്രസാദിന്റെ പാടശേഖരത്തിലെ മുഴുവൻ പേരും നെല്ലിന്റെ വില നേരത്തെ വാങ്ങിയവരാണ്. അദ്ദേഹത്തിനാണ് പൈസ കിട്ടിയിട്ടില്ലെന്ന് പറഞ്ഞത്. എത്ര കാപട്യമാണ്

കൊച്ചി ∙ സിനിമാതാരം കൃഷ്ണപ്രസാദ് നെല്ലിന്റെ വില നേരത്തേ വാങ്ങിയെന്നും അരങ്ങു തകർക്കാൻ ജയസൂര്യ കാണിച്ചത് കാപട്യമാണെന്നും കൃഷിമന്ത്രി പി. പ്രസാദ്. കൃഷ്ണപ്രസാദിന്റെ പാടശേഖരത്തിലെ മുഴുവൻ പേരും നെല്ലിന്റെ വില നേരത്തെ വാങ്ങിയവരാണ്. അദ്ദേഹത്തിനാണ് പൈസ കിട്ടിയിട്ടില്ലെന്ന് പറഞ്ഞത്. എത്ര കാപട്യമാണ് അരങ്ങുതകർക്കാൻ വേണ്ടി രംഗത്തിറക്കുന്നതെന്ന് ആലോചിച്ചു നോക്കണമെന്നും മന്ത്രി പറഞ്ഞു.
വേദിയിൽ ജയസൂര്യയുടെ അഭിപ്രായത്തോട് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നൽകിയ മറുപടി ആരും വാർത്തയാക്കുന്നില്ലെന്ന് പി. പ്രസാദ് കുറ്റപ്പെടുത്തി. 20 രൂപ 40 പൈസയാണ് നെല്ലിന്റെ വിലയിൽ കേന്ദ്രവിഹിതം. കേരളം നൽകുന്നത് 28 രൂപ 20 പൈസയാണ്. 7 രൂപ 80 പൈസ ഓരോ കിലോ നെല്ലിനും സംസ്ഥാനം അധികമായി നൽകുന്നുണ്ട്. ഇന്ത്യയിലെ വേറെ ഏതെങ്കിലും സംസ്ഥാനം കേന്ദ്രം നൽകുന്നതല്ലാതെ വേറെ പണം നൽകുന്നുണ്ടോ? ഇവിടെ നെൽകൃഷിക്ക് വിത്ത് പൂർണമായും സൗജന്യമാണ്. നെൽകർഷകർക്ക് സൗജന്യമായാണ് വൈദ്യുതി നൽകുന്നത്. പഞ്ചായത്തുകൾ കർഷകർക്ക് മറ്റ് ആനുകൂല്യങ്ങൾ നൽകിവരുന്നതായും മന്ത്രി ചൂണ്ടിക്കാണിച്ചു.
"കേന്ദ്രവിഹിതം കിട്ടാൻ വൈകുമ്പോൾ ബാങ്കുകളിൽനിന്ന് കടമെടുത്ത് കർഷകർക്ക് പണം നൽകുന്നുണ്ട്. സംസ്ഥാന വിഹിതം ഓണത്തിനു മുൻപുതന്നെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. നെല്ല് സംഭരിക്കുന്ന അവസരത്തിൽ തന്നെ പണം നൽകേണ്ടത് അനിവാര്യമാണ്. അതിനാലാണ് കേന്ദ്രവിഹിതം വരാൻ താമസിക്കുമ്പോൾ പലിശയ്ക്ക് പണമെടുത്ത് നൽകുന്നത്. എന്നാൽ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് ഇതിനിടയിൽ ഉന്നയിക്കപ്പെടുന്നത്. എത്രയൊക്കെ നിറം പിടിപ്പിച്ച അസത്യം പ്രചരിപ്പിച്ചാലും അത് തിരിച്ചറിയുന്ന ജനം ഇവിടെയുണ്ടെന്നത് 2021ലെ തിരഞ്ഞെടുപ്പ് ഫലത്തിലും കണ്ടതാണ്". –മന്ത്രി പറഞ്ഞു.
English Summary: Krishnaprasad received the price of rice; Jayasurya showed hypocrisy in front of people': Minister P Prasad