‘തോൽവി വിളിച്ചു പറഞ്ഞ് കുറ്റം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ സിപിഎം നോക്കണ്ട’
കോഴിക്കോട്∙ പുതുപ്പള്ളിയിലെ തോൽവി വിളിച്ചു പറഞ്ഞ് അതിന്റെ കുറ്റം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ സിപിഎം നോക്കേണ്ട എന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ‘‘സിപിഎം പരാജയം ആദ്യം വിളിച്ചു പറഞ്ഞ് അത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കേണ്ട ആവശ്യമൊന്നുമില്ല.

കോഴിക്കോട്∙ പുതുപ്പള്ളിയിലെ തോൽവി വിളിച്ചു പറഞ്ഞ് അതിന്റെ കുറ്റം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ സിപിഎം നോക്കേണ്ട എന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ‘‘സിപിഎം പരാജയം ആദ്യം വിളിച്ചു പറഞ്ഞ് അത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കേണ്ട ആവശ്യമൊന്നുമില്ല. സിപിഎമ്മിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സിപിഎമ്മാണ് അത് പരിശോധിക്കേണ്ടത്. ഞങ്ങൾ പുതുപ്പള്ളിയിൽ മത്സരിച്ചത് ജയിക്കാൻ വേണ്ടിയാണ്. ഞങ്ങളാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ജനവിരുദ്ധ നയങ്ങൾ അവിടെ തുറന്നു കാട്ടിയത്. ഇരുവരെയും ഒരേപോലെ എതിർത്തിട്ടുള്ള മുന്നണി എൻഡിഎയാണ്.
യഥാർഥത്തിൽ അവിടെ യുഡിഎഫും എൽഡിഎഫും തമ്മിലാണ് സൗഹൃദപരമായ മത്സരം നടന്നത്. മുഖ്യമന്ത്രി ദിവസങ്ങളോളം പുതുപ്പള്ളിയിൽ ഉണ്ടായിട്ടും യുഡിഎഫിന് എതിരായി ഒരക്ഷരം പോലും മിണ്ടിയില്ല. അദ്ദേഹം പ്രസംഗിച്ചതു മുഴുവൻ നരേന്ദ്ര മോദിക്കെതിരെയല്ലേ. ഇനി എൽഡിഎഫ് യുഡിഎഫിനെ സഹായിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. അങ്ങനെ എന്തെങ്കിലും സഹായം കൊടുത്തതിന് മുൻകൂർ ജാമ്യമായിട്ടാണോ ബിജെപിയെ കുറ്റം പറയുന്നതെന്ന് അറിയില്ല. സിപിഎമ്മിന്റെ വോട്ട് ബിജെപിക്ക് പോയിട്ടുണ്ടോ എന്ന് പരിശോധിച്ചാൽ മതി. ബിജെപി രണ്ടു മുന്നണികളെയും എതിർത്തിട്ടുള്ള പാർട്ടിയാണ്. രണ്ടു മുന്നണികൾക്കും എതിരായ വോട്ടു സമാഹരിക്കാനാണ് പുതുപ്പള്ളയിൽ ഞങ്ങൾ പരിശ്രമിച്ചത്’’ – എം.ടി.രമേശ് പറഞ്ഞു.
English Summary: MT Ramesh on Puthuppally bypoll results