തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ 80 ലക്ഷം രൂപ വാടകയ്ക്ക് ഹെലികോപ്റ്റര്‍ എടുത്തതിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഡല്‍ഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പാല്‍ പോലും വാങ്ങാന്‍ കഴിയാത്തത്ര‌ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു സംസ്ഥാനം ഉഴറുമ്പോഴാണ് മുഖ്യമന്ത്രിയുടെ ധൂർത്തെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ 80 ലക്ഷം രൂപ വാടകയ്ക്ക് ഹെലികോപ്റ്റര്‍ എടുത്തതിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഡല്‍ഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പാല്‍ പോലും വാങ്ങാന്‍ കഴിയാത്തത്ര‌ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു സംസ്ഥാനം ഉഴറുമ്പോഴാണ് മുഖ്യമന്ത്രിയുടെ ധൂർത്തെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഏഴുവര്‍ഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. പുതുപ്പള്ളിയില്‍ ജനങ്ങള്‍ തിരിച്ചടി നൽകിയിട്ടും പിണറായി സര്‍ക്കാര്‍ തെറ്റില്‍നിന്നു തെറ്റിലേക്കു കൂപ്പുകുത്തുകയാണെന്നു സുധാകരന്‍ വിമർശിച്ചു.

‘സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ബില്ലുകള്‍ മാറാന്‍ വൈകിയതോടെ ഡല്‍ഹി കേരള ഹൗസില്‍ ജീവനക്കാര്‍ പോക്കറ്റില്‍നിന്നു 20,000 രൂപ മുടക്കിയാണ് ഈ ദിവസങ്ങളില്‍ പാല്‍ വാങ്ങിയത്. പിന്നീട് അതും നിര്‍ത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികള്‍ക്കു കൊടുത്ത പാലിന്റെ കുടിശിക 1.19 കോടി ആയതിനെ തുടര്‍ന്നു മില്‍മ പാല്‍ വിതരണം നിര്‍ത്തി. ബ്രെഡ് വിതരണവും നിലച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മൂന്നു മാസം വരെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു മരുന്നു സൗജന്യമായി നൽകിയിരുന്നു. ഇപ്പോള്‍ 10 ദിവസത്തേക്കാണു ഡോക്ടര്‍മാര്‍ കുറിപ്പു നൽകുന്നത്. എന്നാല്‍ രോഗികള്‍ക്കു രണ്ടോ മൂന്നോ ദിവസത്തെ മരുന്നാണു ലഭിക്കുന്നത്’ – സുധാകരൻ പറഞ്ഞു.

ADVERTISEMENT

‘സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ 1.5 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ രാജപ്പന്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ട് ഒരാഴ്ചപോലും ആയില്ല. ഇതിനിടയിലാണ് ഹെലികോപ്റ്റും സൗദിയില്‍ ലോകകേരള സമ്മേളനവും പോലെയുള്ള ധൂര്‍ത്ത് അരങ്ങേറുന്നത്. ഹെലികോപ്റ്ററിനു മൂന്നു വര്‍ഷത്തേക്കു 28.80 കോടി രൂപയാണു വാടകയായി നൽകേണ്ടത്. ലോക കേരള സഭയുടെ വരവുചെലവു കണക്കുകള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. വലിയ സുരക്ഷാ സംവിധാനമൊരുക്കി സെക്രട്ടേറിയറ്റിനെ രാവണന്‍കോട്ട ആക്കിയതിനു പിന്നാലെ സെക്രട്ടേറിയറ്റ് അനക്‌സിലും 2 കോടിയോളം രൂപ മുടക്കി സുരക്ഷ കൂട്ടി. ഏഴു വര്‍ഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല’ – സുധാകരൻ കുറ്റപ്പെടുത്തി.

കേരളത്തിന്റെ കരുത്തുറ്റ സഹകരണമേഖലയെ കാട്ടാന കയറിയ കരിമ്പിന്‍ തോട്ടംപോലെ സിപിഎമ്മുകാര്‍ ചവിട്ടിയരച്ചു. ലക്ഷക്കണക്കിനു നിക്ഷേപകര്‍ പെരുവഴിയിലായപ്പോള്‍ സിപിഎം നേതാക്കള്‍ ചോരകുടിക്കുന്ന അട്ടകളെപ്പോലെ തടിച്ചു വീര്‍ത്തു. പുതുപ്പള്ളിയില്‍ ജനങ്ങള്‍ തിരിച്ചടി നൽകിയിട്ടും പിണറായി സര്‍ക്കാര്‍ തെറ്റില്‍നിന്നു തെറ്റിലേക്ക് കൂപ്പുകുത്തുകയാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: K Sudhakaran blame Pinarayi Government 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT