ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഷയത്തിൽ നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ, ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദേശം. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഷയത്തിൽ നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ, ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദേശം. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ നൽകുന്നത് നിർത്തിവച്ച് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ നീക്കം.

‘ഇന്ത്യയ്ക്ക് കാനഡയിലുള്ളതിനേക്കാൾ ഏറെയാണ് ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര സാന്നിധ്യം. അതിനാൽ എണ്ണം കുറയ്ക്കേണ്ടതുണ്ട്.’ – വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘നയതന്ത്രജ്ഞരുടെ എണ്ണത്തിൽ തുല്യത വേണമെന്ന് ഞങ്ങൾ കനേഡിയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അവരുടെ എണ്ണം കാനഡയിൽ ഞങ്ങളേക്കാൾ വളരെ കൂടുതലാണ്. എണ്ണം കുറയ്ക്കാൻ അവർ തയാറാകുമെന്ന് കരുതുന്നു.’ – ബാഗ്ചി പറഞ്ഞു. ആഭ്യന്തര കാര്യങ്ങളിലുള്ള കനേഡിയൻ നയതന്ത്ര ഇടപെടലും ഒരു ഘടകമാണെന്നു വക്താവ് കൂട്ടിച്ചേർത്തു.

ADVERTISEMENT

കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുള്ളതിനാലാണ് വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതെന്നും അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയുള്ളതാണ്. ഈ പ്രസ്താവനയ്ക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. സുരക്ഷാ പ്രശ്നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ പങ്കുവച്ചിട്ടില്ല.’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ നയതന്ത്രജ്ഞരുടെ എണ്ണം ക്രമീകരിക്കുമെന്ന് കാനഡയിലെ ഹൈക്കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉയർന്നതിനാലാണ് ഇതെന്നും അവർ വ്യക്തമാക്കി.

ADVERTISEMENT

‘പിരിമുറുക്കം വർധിച്ചിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഞങ്ങളുടെ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ നടപടിയെടുക്കുകയാണ്. തൽഫലമായി, വളരെയധികം ജാഗ്രതയോടെ, ഇന്ത്യയിലെ ജീവനക്കാരുടെ സാന്നിധ്യം താൽക്കാലികമായി ക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.’ – ഹൈക്കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു.

English Summary: "Interference In Our Affairs": India Wants Reduction In Canada Diplomats

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT