കൊലക്കളമായി സംഗീത വേദി, കണ്ടെടുത്തത് 260 മൃതദേഹങ്ങൾ; ഇസ്രയേലിൽ സംഭവിച്ചത് വൻ ആൾനാശം
ടെൽ അവീവ്∙ ശനിയാഴ്ച രാവിലെ മുതൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പക്ഷത്തുണ്ടായത് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നതിലും വലിയ ആൾനാശമെന്ന് സൂചന. ആക്രമണത്തിനു പിന്നാലെ പുറത്തുവന്ന ആദ്യ വിവരങ്ങൾ അനുസരിച്ച് ഇസ്രയേലിൽ കൊല്ലപ്പെട്ടത് 40 പേരാണെന്നായിരുന്നു റിപ്പോർട്ടെങ്കിൽ,
ടെൽ അവീവ്∙ ശനിയാഴ്ച രാവിലെ മുതൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പക്ഷത്തുണ്ടായത് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നതിലും വലിയ ആൾനാശമെന്ന് സൂചന. ആക്രമണത്തിനു പിന്നാലെ പുറത്തുവന്ന ആദ്യ വിവരങ്ങൾ അനുസരിച്ച് ഇസ്രയേലിൽ കൊല്ലപ്പെട്ടത് 40 പേരാണെന്നായിരുന്നു റിപ്പോർട്ടെങ്കിൽ,
ടെൽ അവീവ്∙ ശനിയാഴ്ച രാവിലെ മുതൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പക്ഷത്തുണ്ടായത് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നതിലും വലിയ ആൾനാശമെന്ന് സൂചന. ആക്രമണത്തിനു പിന്നാലെ പുറത്തുവന്ന ആദ്യ വിവരങ്ങൾ അനുസരിച്ച് ഇസ്രയേലിൽ കൊല്ലപ്പെട്ടത് 40 പേരാണെന്നായിരുന്നു റിപ്പോർട്ടെങ്കിൽ,
ടെൽ അവീവ്∙ ശനിയാഴ്ച രാവിലെ മുതൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേലിനുണ്ടായത് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നതിലും വലിയ ആൾനാശമെന്ന് സൂചന. ആക്രമണത്തിനു പിന്നാലെ പുറത്തുവന്ന ആദ്യ വിവരങ്ങളിൽ മരണസംഖ്യ 40 ആയിരുന്നു. പക്ഷേ രാജ്യാന്തര മാധ്യമങ്ങളിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. യുഎസ് പൗരൻമാരും ഇസ്രയേലിൽ കൊല്ലപ്പെട്ടതായി യുഎസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ രാഷ്ട്രം പുനഃസ്ഥാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണ് നടന്നിരിക്കുന്നതെന്നു സാരം.
ഇസ്രയേലിൽ ഒരു സംഗീത പരിപാടി നടന്ന വേദിയിലാണ് ഏറ്റവും ക്രൂരമായ കൂട്ടക്കുരുതി സംഭവിച്ചതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ഹമാസ് ഇവിടെ നുഴഞ്ഞുകയറി നടത്തിയ ആക്രമണത്തിൽ നൂറു കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേരെ ഇവർ ബന്ദികളാക്കുകയും ചെയ്തു. ഇവിടെനിന്നു മാത്രം ഇതുവരെ കണ്ടെടുത്തത് 260 ലേറെ മൃതദേഹങ്ങളാണ്.
ദക്ഷിണ ഇസ്രയേലിൽ കിബുട്സ് റെയിമിനോടു ചേർന്ന് നെഗേവ് മരുഭൂമിയിൽ സംഘടിപ്പിച്ച സൂപ്പർനോവ സംഗീതനിശ, ഇത്തവണ ജൂത വിഭാഗക്കാരുടെ ആഘോഷമായ സുക്കോത്തിനോട് അനുബന്ധിച്ച് വന്നത് യാദൃച്ഛികമായാണ്. ഇപ്പോൾ പോരാട്ടങ്ങളുടെ കേന്ദ്രമായി മാറിയ ഗാസ മുനമ്പിൽനിന്ന് ഏറെ ദൂരെയല്ല ഇവിടം. മൂന്നു സ്റ്റേജുകളും ഒരു ക്യാംപിങ് മേഖലയും ബാറും ഭക്ഷണ ശാലയുമാണ് പരിപാടിയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നത്. മൂവായിരത്തോളം പേർ സമ്മേളിച്ചിരുന്ന ഇവിടെ, ഗാസ മുനമ്പിൽനിന്നു നുഴഞ്ഞുകയറിയ അൻപതോളം പേരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നെന്നു ദൃക്സാക്ഷികൾ പറയുന്നു.
∙ ക്രൂരതയുടെ തെളിവായി ഈ ദൃശ്യങ്ങൾ
സംഗീത പ്രേമികൾ ആടിയും പാടിയും ആഘോഷമാക്കാറുള്ള ഈ സംഗീത പരിപാടി ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിന്റെ യഥാർഥ ചിത്രം ഇപ്പോഴും പുറത്തുവന്നിട്ടില്ല.
ഈ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ ടാറ്റൂ കലാകാരിയും ഇസ്രയേൽ–ജർമൻ പൗരയുമായ ഷാനി ലൂക്കിന്റെ (30) മൃതദേഹവുമായി ഹമാസ് സംഘം വാഹനത്തിൽ പോകുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അർധനഗ്‌നമായ മൃതദേഹത്തിലെ ടാറ്റൂ കണ്ട് മകളെ തിരിച്ചറിഞ്ഞ അമ്മ, മൃതദേഹമെങ്കിലും തിരികെ നൽകണമെന്ന് കണ്ണീരോടെ അഭ്യർഥിക്കുന്ന ഹൃദയഭേദകമായ വിഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
സംഗീത പരിപാടിക്കിടെ തട്ടിയെടുത്ത ഒരു യുവതിയെ ഹമാസിന്റെ രണ്ടംഗ സംഘം ബൈക്കിൽ കയറ്റി കൊണ്ടു പോകുന്ന വിഡിയോയാണ് പ്രചരിക്കുന്ന മറ്റൊരു ദാരുണമായ ദൃശ്യം. നോവ അർഗാമനി എന്ന ഇരുപത്തഞ്ചുകാരി ബൈക്കിൽ രണ്ട് ഹമാസ് പ്രവർത്തകരുടെ മധ്യത്തിലിരുന്ന ‘കൊല്ലരുതേ’ എന്ന് അലറിക്കരയുന്നത് ഈ വിഡിയോയിൽ കാണാം. നോവയുടെ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് അവിനാഥനെ ഹമാസ് സംഘം കൈകൾ പിന്നിൽക്കെട്ടി നടത്തിച്ചു കൊണ്ടുപോകുന്നതും വിഡിയോയിലുണ്ട്.
∙ ‘ആസൂത്രിതം, ക്രൂരം’
തികച്ചും ആസൂത്രിതമായാണ് സംഗീതപരിപാടിക്കു നേരെ ഹമാസ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളുടെ ഭാഷ്യം. റോക്കറ്റ് ആക്രമണത്തോടെയായിരുന്നു തുടക്കം. ഇത് ഇസ്രയേലികൾക്ക് അത്ര അപരിചിതമായ കാഴ്ചയല്ലാത്തതിനാൽ രക്ഷപ്പെടാനുള്ള വഴി തേടുന്നതിനിടെയാണ്, പെട്ടെന്നു പ്രത്യക്ഷപ്പെട്ട അൻപതിലധികം സായുധരായ ആളുകൾ അപ്രതീക്ഷിതമായി വെടിവയ്പ്പ് ആരംഭിച്ചത്. മൂവായിരത്തോളം ആളുകൾ ഇവിടെ സമ്മേളിച്ചിരുന്ന വിവരം മനസ്സിലാക്കിയാണ് സംഘം എത്തിയതെന്നാണ് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞത്. ആക്രമണം നടക്കുമ്പോൾ ആളുകൾ രക്ഷപ്പെടാൻ സാധ്യതയുള്ള എമർജൻസി എക്സിറ്റിലും കാർ പാർക്കിങ് മേഖലയിലും ആയുധധാരികൾ കാത്തിരുന്നാണ് വെടിവയ്പു നടത്തിയത്.
റോക്കറ്റ് ആക്രമണത്തിന്റെ സൂചന നൽകി അപായ സൈറൺ മുഴങ്ങിയതോടെയാണ് കാര്യമായ എന്തോ സംഭവിക്കുന്നതായി എല്ലാവരും മനസ്സിലാക്കിയതെന്ന് സംഗീത പരിപാടിയിൽ പങ്കെടുത്ത ഓർട്ടൽ എന്ന യുവതി വാർത്താ ഏജൻസിയോടു പറഞ്ഞു. അപ്രതീക്ഷിത റോക്കറ്റ് ആക്രമണത്തിൽ ആളുകൾ പകച്ചുനിൽക്കെ ഓടിയെത്തിയ ഹമാസിന്റെ സായുധ സംഘം, കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തിയതായും ഓർട്ടൽ വെളിപ്പെടുത്തി. വേദിയിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു ആക്രമണം. സൈനിക യൂണിഫോം ധരിച്ചെത്തിയ അൻപതോളം പേരാണ് ആളുകൾക്കു നേരെ വെടിയുതിർത്തതെന്നാണ് ഓർട്ടൽ നൽകുന്ന വിവരം.
അക്രമികളിൽനിന്നു രക്ഷപ്പെടാൻ ആളുകൾ മരുഭൂമിയിലൂടെ പരക്കം പായുന്ന ദൃശ്യങ്ങളായിരുന്നു പിന്നീടെങ്ങും. ഇതിനിടെ ചിലർ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കയറി രക്ഷപ്പെടാനും ശ്രമം നടത്തി. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് വാനിലെത്തിയ സംഘം വ്യാപകമായി വെടിവയ്പ്പു നടത്തിയെന്നാണ് വെളിപ്പെടുത്തൽ. സമീപത്തുണ്ടായിരുന്ന ചെടികളുടെ ഇടയിൽ ഒളിച്ചതോടെയാണ് തനിക്ക് ജീവൻ രക്ഷിക്കാനായതെന്ന് ഓർട്ടൽ പറയുന്നു. ഇതിനിടെ ചുറ്റിലും ആളുകൾ വെടിയേറ്റു തെറിച്ചു വീഴുന്നത് കാണാമായിരുന്നുവെന്നും ഓർട്ടൽ വിവരിച്ചു.
‘നമ്മുടെ കുടുംബം മുഴുവൻ ഒത്തുകൂടാനുള്ള സമയം ഇതാ എത്തിച്ചേർന്നിരിക്കുന്നു’ എന്ന വാചകത്തോടെയാണ് സംഘാടകർ ഇത്തവണ സമൂഹമാധ്യമങ്ങളിലൂടെ സംഗീത പരിപാടിക്ക് പരസ്യം നൽകിയത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട ഇടമായി ഈ സംഗീത പരിപാടി മാറി.