വിമാനത്തിലെ മോശം പെരുമാറ്റം: നടി ദിവ്യപ്രഭയുടെ പരാതിയിൽ കേസെടുത്തു
കോട്ടയം ∙ വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽനിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടി ദിവ്യപ്രഭയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയെന്നു ദിവ്യപ്രഭ ‘മനോരമ

കോട്ടയം ∙ വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽനിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടി ദിവ്യപ്രഭയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയെന്നു ദിവ്യപ്രഭ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.
പൊലീസ് അന്വേഷണം ആരംഭിച്ചെന്നും മോശമായി പെരുമാറിയ യാത്രക്കാരനെ കണ്ടെത്തുന്നത് അടക്കമുള്ള നടപടികൾക്കായി കാത്തിരിക്കുകയാണെന്നും ദിവ്യപ്രഭ വ്യക്തമാക്കി. എയർ ഇന്ത്യ വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. നടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണു നിലവിൽ കേസ് എടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെപ്പറ്റി എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോടു പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് ദിവ്യപ്രഭ പൊലീസിൽ പരാതി നൽകിയതും ഇക്കാര്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും. മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിലിരുന്നു മോശമായി പെരുമാറിയെന്നാണ് ആരോപണം.
വിമാന ജീവനക്കാരോടു പരാതിപ്പെട്ടപ്പോൾ ദിവ്യപ്രഭയുടെ സീറ്റ് മാറ്റിയിരുത്തി. കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോൾ പൊലീസിനോട് പരാതിപ്പെടാനായിരുന്നു നിർദേശം. ഇമെയിൽ വഴിയാണു പരാതി അയച്ചത്. പിന്നീട് ഇൻസ്റ്റഗ്രാം പേജിലൂടെ താരം ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തു. ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.