കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാർ; ശുപാർശയുമായി സുപ്രീം കോടതി കൊളീജിയം
ന്യൂഡൽഹി ∙ അഞ്ച് ജുഡീഷ്യൽ ഓഫിസർമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. എം.ബി.സ്നേഹലത, ജോണ്‍സണ്‍ ജോണ്‍, ജി.ഗിരീഷ്, സി.പ്രതീപ് കുമാർ, പി.കൃഷ്ണ കുമാർ എന്നിവരെയാണു കൊളീജിയം ശുപാർശ ചെയ്തത്. ജസ്റ്റിസ് എസ്.മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ കേരള ഹൈക്കോടതി

ന്യൂഡൽഹി ∙ അഞ്ച് ജുഡീഷ്യൽ ഓഫിസർമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. എം.ബി.സ്നേഹലത, ജോണ്‍സണ്‍ ജോണ്‍, ജി.ഗിരീഷ്, സി.പ്രതീപ് കുമാർ, പി.കൃഷ്ണ കുമാർ എന്നിവരെയാണു കൊളീജിയം ശുപാർശ ചെയ്തത്.
ജസ്റ്റിസ് എസ്.മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ കേരള ഹൈക്കോടതി കൊളീജിയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണു നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണു ശുപാർശ.
എം.ബി.സ്നേഹലത കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയും, ജോണ്‍സണ്‍ ജോണ്‍ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയും, ജി.ഗിരീഷ് തൃശൂർ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയും, സി.പ്രതീപ്കുമാര്‍ എറണാകുളം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയും, പി.കൃഷ്ണകുമാർ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലുമാണ്.