‘ജയിലിലുള്ള ചന്ദ്രബാബു നായിഡുവിന് അപകടം സംഭവിച്ചാൽ ഉത്തരവാദി ജഗന്’: മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മകൻ
അമരാവതി∙ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ ജീവനു ഭീഷണിയുണ്ടെന്നു മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നര ലോകേഷ്. ‘‘ചന്ദ്രബാബു നായിഡുവിന്റെ ജീവന് ഭീഷണിയുണ്ട്. ബോധപൂർവം അദ്ദേഹത്തെ ഉപദ്രവിക്കുകയാണ്.

അമരാവതി∙ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ ജീവനു ഭീഷണിയുണ്ടെന്നു മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നര ലോകേഷ്. ‘‘ചന്ദ്രബാബു നായിഡുവിന്റെ ജീവന് ഭീഷണിയുണ്ട്. ബോധപൂർവം അദ്ദേഹത്തെ ഉപദ്രവിക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷ അപകടത്തിലാണ്’’– ലോകേഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു
‘‘കൃത്യമായ മെഡിക്കൽ സഹായങ്ങൾ ലഭിക്കാത്തതിനാൽ അലര്‍ജി മൂലവും ഇൻഫെക്ഷൻ മൂലവും ചന്ദ്രബാബു നായിഡു കഷ്ടപ്പെടുകയാണ്. അദ്ദേഹത്തിന്റെ വണ്ണം കുറഞ്ഞു. മലിനജലവും കൊതുകും മൂലം ചന്ദ്രബാബു നായിഡു പ്രതിസന്ധിയിലാണ്. അദ്ദേഹത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉത്തരവാദി ജഗൻ മോഹൻ റെഡ്ഡി ആയിരിക്കും’’– ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ എക്സ് പ്ലാറ്റ്ഫോമിൽ ടാഗ് ചെയ്ത് നര ലോകഷേ് കുറിച്ചു. ജയിലിൽ കഴിയുന്ന ഭർത്താവിന്റെ ആരോഗ്യത്തിൽ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയും സമാനമായ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്.