കൊല്ലം∙ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി സമിതിയുടെ ശുപാർശയെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമമെന്നും ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി സമിതിയുടെ ശുപാർശയെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമമെന്നും ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരില്‍ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും അക്കാദമിക് താൽപര്യങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങളെ കേരളം തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

‘ദേശീയതലത്തിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കാത്തതാണ്. പാഠപുസ്തകങ്ങളെ മുഴുവനും കാവി പുതപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. 

ADVERTISEMENT

ദേശീയതലത്തിൽ കോവിഡിന്റെ പേര് പറഞ്ഞ് എൻസിഇആർടിയുടെ നേതൃത്വത്തിൽ 6–12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു. അതിൽ പ്രധാനമായും ഭരണഘടനാമൂല്യങ്ങൾ സംബന്ധിച്ച ഭാഗങ്ങൾ, ഇന്ത്യയുടെ ചരിത്രം, പ്രധാനമായും മുഗൾരാജവംശം, രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾ പട്ടിണി, തൊഴിലില്ലായ്മ, വർഗീയത തുടങ്ങിയവ, രാജ്യത്തെ പ്രധാന ജനകീയ പ്രക്ഷോഭങ്ങൾ, ഗുജറാത്ത് കലാപം, ഗാന്ധി വധം തുടങ്ങിയവയും ഉൾപ്പെടുന്നു. 

സയൻസ് പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കിയത് ഏറെ ചർച്ചചെയ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ അക്കാദമിക് താൽപര്യം ബലികഴിപ്പിക്കപ്പെടുകയാണ്. രാഷ്ട്രീയതാൽപര്യം മുൻനിർത്തിയുള്ള ഈ നീക്കത്തെയാണ് അക്കാദമിക സമൂഹത്തെ ചേർത്തുനിർത്തി കേരളം പ്രതിരോധിച്ചത്. പുതിയ പരിഷ്കാര ശുപാർശകളിലും കേരളം പ്രതികരിക്കും’– അദ്ദേഹം പറഞ്ഞു. 

English Summary:

V Sivankutty on NCERT's recommendation of 'Bharat' in textbooks