വാത്സല്യം എന്നു പറഞ്ഞ് വഷളത്തരത്തെ സുരേഷ് ഗോപി വെള്ള പൂശരുത്: എ.എ. റഹീം
കോഴിക്കോട്∙ മാധ്യമപ്രവർത്തകയ്‌ക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി എ.എ. റഹീം എംപി. വാത്സല്യം എന്നു പറഞ്ഞ് വഷളത്തരത്തെ സുരേഷ് ഗോപി വെള്ളപൂശരുതെന്നും എ.എ. റഹീം പറഞ്ഞു.

‘സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് കൊടുത്തെന്നു വ്യാജപ്രചാരണം നടത്തി രാജ്യവ്യാപക പ്രതിഷേധം നടത്തിയവരാണ് ബിജെപിക്കാർ. സ്മൃതി ഇറാനിയും ബിജെപിയും ഇതു കാണുന്നുണ്ടാകും. ഫ്ലയിങ് കിസ് എന്നു പറഞ്ഞാണ് പാർലമെന്റിനകത്തും പുറത്തും വലിയ പ്രചാരണങ്ങൾ നടത്തിയത്. പ്രധാനമന്ത്രിക്കു വേണ്ടപ്പെട്ട ഒരാൾ പരസ്യമായി ഇതാണ് കാണിക്കുന്നത്. ഒരു സ്ത്രീ ഒഴിഞ്ഞു മാറുന്നു. ആ സ്ത്രീയോട് വളരെ വഷളത്തം നിറഞ്ഞ ശരീര ഭാഷയും വർത്തമാനവുമാണ് നടത്തുന്നത്. ഒരു സ്ത്രീയെ സ്പർശിക്കാൻ ശ്രമിക്കുകയും അവർ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. വീണ്ടും അവരുടെ ദേഹത്തു വീണ കൈ അവർ എടുത്തുമാറ്റാൻ ശ്രമിക്കുന്നു.’’– എ.എ. റഹീം പറഞ്ഞു.
വിഷയത്തിൽ സ്മൃതി ഇറാനി അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്താണെന്നും റഹീം ചോദിച്ചു. ആ നിലപാടിനെ വീണ്ടും ന്യായീകരിക്കാൻ ശ്രമിച്ചത് കാണിച്ചതിനേക്കാൾ വലിയ വഷളത്തരമാണെന്നും റഹീം കുറ്റപ്പെടുത്തി.