കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു വരിച്ചു
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ഗുലാം മൊഹമ്മദ് ദർ വീരമൃത്യു വരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മൂന്നു ദിവസത്തിനിടെ മൂന്നാം തവണയാണ് ഭീകരർ ആക്രമണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്മീർ പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുൽവാമയിലെ ആപ്പിൾ തോട്ടത്തിൽ നടന്ന ആക്രമണത്തിൽ അതിഥി തൊഴിലാളി ഭീകരരുടെ വെടിയേറ്റു മരിച്ചിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.