കേരളീയം ധൂർത്തല്ല, കണക്കൊക്കെ പരിപാടി കഴിഞ്ഞ് മാധ്യമങ്ങളെ അറിയിക്കും: ധനമന്ത്രി കെ.എൻ. ബാലഗോപാല്‍
തിരുവനന്തപുരം∙ കേരളീയം ധൂർത്തല്ലെന്നും കണക്കൊക്കെ പരിപാടി കഴിഞ്ഞ് മാധ്യമങ്ങളെ അറിയിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിവിധ പ്രസ്ഥാനങ്ങളുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്നും കെ.എൻ. ബാലഗോപാല്‍ പ്രതികരിച്ചു.

‘‘കേരളത്തിന്റെ വാണിജ്യ ടൂറിസം മേഖലകൾക്കു സഹായകമാകുന്ന വലിയ പദ്ധതിയാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. കേരളത്തിലേക്ക് നവംബർ ഒന്നു മുതൽ ഏഴു വരെ വരിക എന്നത് വളരെ വലിയ വാണിജ്യ സാധ്യതയാണ് തുറക്കുന്നത്. സാംസ്കാരികവും കലാപരവുമായ ഉന്നമനവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതിൽ ഒരു ധൂർത്തും ഇല്ല’’– കെ.എൻ. ബാലഗോപാൽ പറഞ്ഞു.
‘‘കേരളം ഉണ്ടായ കാലം മുതൽ 2021 വരെ 47,000 കോടി രൂപയാണ് കേരളത്തിന്റെ നികുതി വരുമാനം. ആ തനത് നികുതി വരുമാനത്തിൽനിന്ന് 2023 മാർച്ച് ആയപ്പോൾ അത് 71,000 കോടിയായി വർധിച്ചു. നികുതി വർധിപ്പിച്ചിട്ടില്ല. നമ്മുടെ ഇക്കണോമിക് ആക്ടിവിറ്റികൾ വർധിപ്പിക്കുകയാണ് ചെയ്തത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.