ചെന്നൈ ∙ മലയോര തമിഴർ ശ്രീലങ്കയിലേക്കു കുടിയേറ്റം നടത്തിയതിന്റെ 200-ാം വാർഷിക സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വിഡിയോ സന്ദേശം പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കാതിരുന്നതിനെച്ചൊല്ലി വിവാദം. ശ്രീലങ്കൻ വർക്കേഴ്‌സ് കോൺഗ്രസ് സെക്രട്ടറി ജനറലും മന്ത്രിയുമായ ജീവൻ തൊണ്ടമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മലയോര തമിഴർ ശ്രീലങ്കയിലേക്കു കുടിയേറ്റം നടത്തിയതിന്റെ 200-ാം വാർഷിക സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വിഡിയോ സന്ദേശം പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കാതിരുന്നതിനെച്ചൊല്ലി വിവാദം. 

ശ്രീലങ്കൻ വർക്കേഴ്‌സ് കോൺഗ്രസ് സെക്രട്ടറി ജനറലും മന്ത്രിയുമായ ജീവൻ തൊണ്ടമാൻ സംഘടിപ്പിച്ച ‘നാം 200’ എന്ന പരിപാടിക്കായി നൽകിയ സന്ദേശമാണു കേന്ദ്രത്തിന്റെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കിയത്.

ADVERTISEMENT

 ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണെത്തിയത്. പരിപാടിയിൽ പ്രദർശിപ്പിക്കാൻ വിഡിയോ സന്ദേശം നൽകണമെന്ന് ജീവൻ തൊണ്ടമാൻ മുഖ്യമന്ത്രി സ്റ്റാലിനോട് അഭ്യർഥിച്ചിരുന്നു. 

ഇതനുസരിച്ചു നൽകിയ വിഡിയോയാണ് പരിപാടിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. വിഡിയോ ലഭിക്കാൻ വൈകിയതിനാൽ പരിപാടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ അനുവദിച്ചില്ലെന്നാണു വിശദീകരണം. കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയുടെ അജൻഡ പെട്ടെന്നു മാറ്റാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ, സ്റ്റാലിന്റെ സന്ദേശം ശ്രീലങ്കയിലെ വിവിധ ടിവി ചാനലുകൾ സംപ്രേഷണം ചെയ്തു.

ADVERTISEMENT

മുഖ്യമന്ത്രിയുടെ വീട്ടിലടക്കം ബോംബ് വച്ചെന്നു ഭീഷണി: തൊഴിലാളി അറസ്റ്റിൽ

ഊട്ടി ∙ തമിഴ്നാട് മുഖ്യമന്ത്രിയുടെ വീട്ടിലടക്കം ഏഴു സ്ഥലത്തു ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഫോൺ ഭീഷണിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ഊട്ടിക്കു സമീപമുള്ള താമ്പട്ടിയിലെ തൊഴിലാളി ഗണേശനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.  

ADVERTISEMENT

ആംബുലൻസ് നമ്പറായ 108ൽ വിളിച്ചാണ് ഇയാൾ ബോംബ് വച്ചിട്ടുണ്ടെന്നു പറഞ്ഞത്. തുടർന്നു പൊലീസ് നടത്തിയ തിരച്ചിലിൽ സന്ദേശം വ്യാജമാണെന്നു കണ്ടെത്തി. തുടരന്വേഷണത്തിൽ 108 ലേക്കു വിളിച്ച നമ്പർ പിന്തുടർന്നാണ് ഗണേഷിനെ അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നതിങ്ങനെ: കൂലിത്തൊഴിലാളിയായ ഗണേഷ് ഭാര്യ മരിച്ചതിനെത്തുടർന്ന് അമ്മയ്ക്കൊപ്പമാണു താമസം. ലഹരിക്കടിമയായ ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ പാതിരാത്രിയിൽ 108 ൽ വിളിച്ച് തനിക്കു നെഞ്ചുവേദനയാണ് ആശുപത്രിയിൽ പോകണം എന്നു പറഞ്ഞിരുന്നു. ഇതനുസരിച്ച് 5 പ്രാവശ്യം ആംബുലൻസ് വീട്ടിലെത്തിയെങ്കിലും തിരികെ പോകുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് 108 ൽ വിളിച്ച്, ബോംബ് വച്ചിട്ടുണ്ട് എന്നറിയിച്ചത്

English Summary:

Controversy regarding Tamil Nadu Chief Minister M.K. Stalin's Video Address

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT