സ്കൂൾ കലോത്സവം: ഇത്തവണയും നോൺവെജ് ഇല്ല, വെജിറ്റേറിയൻ ഭക്ഷണം തന്നെയെന്ന് മന്ത്രി
തിരുവന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും നൽകുകയെന്നു വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലാണു മന്ത്രി തീരുമാനം അറിയിച്ചത്. ഈ വർഷം മുതൽ നോൺ വെജ് ഉണ്ടാവുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

തിരുവന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും നൽകുകയെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലാണു മന്ത്രി തീരുമാനം അറിയിച്ചത്. ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും ഉണ്ടാവുമെന്നു മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അടുത്ത വർഷം നോൺവെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു കഴിഞ്ഞ തവണ മന്ത്രി പറഞ്ഞത്. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഈ വർഷവും വെജിറ്റേറിയൻ ഭക്ഷണം തന്നെയായിരിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണു മന്ത്രി.
അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കു പ്രത്യേക പാസ് കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്കു ഇരിക്കാനുള്ള സീറ്റ് ക്രമീകരിക്കും. അവിടെ മാത്രമേ ഇരിക്കാൻ പാടുള്ളു. മാധ്യമപ്രവർത്തകർക്കു ഗ്രീൻ റൂമിൽ പോവാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജനുവരിയിൽ കൊല്ലം ജില്ലയിലാണു ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുക.