ജയ്പുർ∙ രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കാൻ പോയ 6 പൊലീസുകാർ വാഹനം അപകടത്തിൽപ്പെട്ട് മരിച്ചു. ഞായറാഴ്ച രാവിലെ ചുരു ജില്ലയിൽ ദേശീയപാത 58ലാണ്

ജയ്പുർ∙ രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കാൻ പോയ 6 പൊലീസുകാർ വാഹനം അപകടത്തിൽപ്പെട്ട് മരിച്ചു. ഞായറാഴ്ച രാവിലെ ചുരു ജില്ലയിൽ ദേശീയപാത 58ലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കാൻ പോയ 6 പൊലീസുകാർ വാഹനം അപകടത്തിൽപ്പെട്ട്  മരിച്ചു. ഞായറാഴ്ച രാവിലെ ചുരു ജില്ലയിൽ ദേശീയപാത 58ലാണ് അപകടമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഖിൻവ്സർ പൊലീസ് സ്റ്റേഷനിലെ ആറു പേരും മഹിള സ്റ്റേഷനിലെ ഒരാളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന ജുൻജുനുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു  അപകടം.

ADVERTISEMENT

രാമചന്ദ്ര, കുംഭറാം, തനറാം, ലക്ഷ്മൺ സിങ്, സുരേഷ്, സുഖ്റാം എന്നിവരാണ് മരിച്ചത്. പുലർച്ചെ അഞ്ചരയ്ക്കുണ്ടായ അപകടത്തിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം പൂർണമായും തകർന്നു. ഉദ്യോഗസ്ഥർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നെന്നു പൊലീസ് പറഞ്ഞു.

English Summary:

Six cops en route to duty at PM Modi's rally killed in accident in Rajasthan