ചൂതാട്ട ക്ലബ്ബിൽ ബിജെപി അധ്യക്ഷൻ മൂന്നരക്കോടി ചെലവാക്കിയെന്ന് റാവുത്ത്; കത്തിക്കയറി വിവാദം
മുംബൈ ∙ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ മക്കാവുവിലെ ചൂതാട്ട ക്ലബ്ബിൽ ഒറ്റരാത്രി മൂന്നരക്കോടി രൂപ ചെലവാക്കിയെന്ന ആരോപണവുമായി രാജ്യസഭാ എംപിയും ശിവസേന ഉദ്ധവ്പക്ഷ നേതാവുമായ സഞ്ജയ് റാവുത്ത് രംഗത്ത്. ചൂതാട്ട ക്ലബ്ബിൽ ബവൻകുളെ ഇരിക്കുന്ന ചിത്രങ്ങളും റാവുത്ത് പുറത്തുവിട്ടു. 3

മുംബൈ ∙ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ മക്കാവുവിലെ ചൂതാട്ട ക്ലബ്ബിൽ ഒറ്റരാത്രി മൂന്നരക്കോടി രൂപ ചെലവാക്കിയെന്ന ആരോപണവുമായി രാജ്യസഭാ എംപിയും ശിവസേന ഉദ്ധവ്പക്ഷ നേതാവുമായ സഞ്ജയ് റാവുത്ത് രംഗത്ത്. ചൂതാട്ട ക്ലബ്ബിൽ ബവൻകുളെ ഇരിക്കുന്ന ചിത്രങ്ങളും റാവുത്ത് പുറത്തുവിട്ടു.
3 മണിക്കൂറിനുള്ളിലാണ് ബവൻകുളെ മൂന്നര കോടി രൂപ ചെലവാക്കിയെന്നാണ് റാവുത്തിന്റെ ആരോപണം. ഇത് ഡോളറിലാണ് നൽകിയത്. പുറത്തുവിട്ട ചിത്രങ്ങൾ കൂടാതെ വിഡിയോയും തന്റെ പക്കലുണ്ട്. തനിക്ക് മാന്യതയുള്ളതിനാൽ അതു പുറത്ത് വിടുന്നില്ലെന്നും റാവുത്ത് പറഞ്ഞു. എന്നാൽ, ബവൻകുളെ തന്റെ കുടുംബത്തോടൊപ്പം യാത്ര ചെയ്തതാണെന്നും ക്ലബ്ബിൽ ഭക്ഷണം കഴിക്കാൻ കയറിയതാണെന്നുമാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം. റാവുത്തിന്റെ മോശം മാനസികാവസ്ഥയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നാലെ ഉദ്ധവ് താക്കറെയുടെ മകനും മുൻമന്ത്രിയുമായ ആദിത്യ താക്കറെ ഗ്ലാസുമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ബിജെപി ഏത് ബ്രാൻഡാണ് കുടിക്കുന്നതെന്ന് പറയാൻ ധൈര്യമുണ്ടോയെന്ന ചോദ്യം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കുടിക്കുന്ന അതേ പാനീയം തന്നെയാണ് ആദിത്യ കുടിക്കുന്നതെന്നായിരുന്നു റാവുത്തിന്റെ മറുപടി. ഇരുപക്ഷവും വാശിയേറിയ വാക്പോരാണ് നടത്തുന്നത്.