വിവാദത്തിൽ അവസാനിച്ച ഗവർണർ പദം; ആദ്യ സ്ഥാനം എപ്പോഴും അലങ്കാരമാക്കിയ ജസ്റ്റിസ് ഫാത്തിമാ ബീവി
പത്തനംതിട്ട∙ കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിൽ ആദ്യ പുത്രിയായി ജനിച്ച ഫാത്തിമാ ബീവി പിന്നീട് പല മേഖലകളിലും ഒന്നാം സ്ഥാനക്കാരിയാകുന്നതിനാണ് ചരിത്രം സാക്ഷിയായത്. തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം വനിത; മുൻസിഫായും മജിസ്‌ട്രേട്ടായും ജില്ലാ
പത്തനംതിട്ട∙ കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിൽ ആദ്യ പുത്രിയായി ജനിച്ച ഫാത്തിമാ ബീവി പിന്നീട് പല മേഖലകളിലും ഒന്നാം സ്ഥാനക്കാരിയാകുന്നതിനാണ് ചരിത്രം സാക്ഷിയായത്. തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം വനിത; മുൻസിഫായും മജിസ്‌ട്രേട്ടായും ജില്ലാ
പത്തനംതിട്ട∙ കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിൽ ആദ്യ പുത്രിയായി ജനിച്ച ഫാത്തിമാ ബീവി പിന്നീട് പല മേഖലകളിലും ഒന്നാം സ്ഥാനക്കാരിയാകുന്നതിനാണ് ചരിത്രം സാക്ഷിയായത്. തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം വനിത; മുൻസിഫായും മജിസ്‌ട്രേട്ടായും ജില്ലാ
പത്തനംതിട്ട∙ കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിൽ ആദ്യ പുത്രിയായി ജനിച്ച ഫാത്തിമാ ബീവി പിന്നീട് പല മേഖലകളിലും ഒന്നാം സ്ഥാനക്കാരിയാകുന്നതിനാണ് ചരിത്രം സാക്ഷിയായത്. തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം വനിത. മുൻസിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്‌ജിയായും സേവനം അനുഷ്‌ഠിച്ചപ്പോഴും അതേ വിശേഷണം പിൻതുടർന്നു. പിന്നീട് രാജ്യത്തെ മുസ്‌ലിം വനിതകളിൽ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്‌ജി, സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്‌ജിയായിരുന്നു ഫാത്തിമാ ബീവി. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജൂഡിഷ്യൽ അംഗമായി വന്ന ആദ്യ വനിത. ഗവർണറായപ്പോൾ, തമിഴ്നാട്ടിൽ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന സ്ഥാനവും ഫാത്തിമാ ബീവിക്ക് സ്വന്തം
∙ ബാപ്പയെന്ന വഴിവെളിച്ചം
പത്തനംതിട്ടയിൽ അന്ന് ഉയർന്ന വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളില്ല. പോരാത്തതിന് കൗമാരം കടക്കും മുൻപു പെൺകുട്ടികളെ വിവാഹം കഴിച്ചയയ്ക്കാൻ തിരക്കു കൂട്ടുന്ന സമൂഹവും. പക്ഷേ റജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനായിരുന്ന അണ്ണാവീട്ടിൽ മീരാസാഹിബിന്റെ തീരുമാനങ്ങൾ വേറെയായിരുന്നു. മക്കളെ പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അറിവിന്റെ വഴിലൂടെ നയിക്കപ്പെട്ട എട്ടു മക്കളിൽ ഫാത്തിമാബീവി ഏറെ മുൻപേ നടന്നു. ബിരുദം നേടിയ ശേഷം നിയമപഠനത്തിന് പോകാനുള്ളതും പിതാവിന്റെ നിർദ്ദേശമായിരുന്നു. കറുത്ത ഗൗണിനുള്ളിൽ മകൾക്ക് തിളക്കമുള്ള ഭാവിയുണ്ടാകുമെന്ന മീരാസാഹിബിന്റെ പ്രതീക്ഷ തെറ്റിയില്ല.
ഡിവൈഎസ്പിയായിരുന്ന മെയ്തിൻ സാഹിബ്, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഹബീബ് മുഹമ്മദ് , ഗവ ഹൈസ്കൂൾ ഹെഡ്മിസ്ട്രസായിരുന്ന റസിയാബീവി, അധ്യാപികയായിരുന്ന ഹനീഫാ ബീവി, മെഡിക്കൽ കോളജിലെ ഡോ എം ഫസിയോ തുടങ്ങിയ സഹോദരങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്റെ ബലത്തിൽ മികച്ച കർമമേഖലകളിലെത്തി.
∙ നിയമവീഥിയിൽ ഉയർച്ച
1950ൽ പ്രശസ്ത അഭിഭാഷകൻ സി.പി.പരമേശ്വരൻ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച ഫാത്തിമബീവി ഒൗദ്യോഗിക രംഗത്ത് പടിപടിയായി ഉയർന്നു. 1958ൽ തൃശൂർ മുനിസിഫായി ന്യായാധിപരംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂർ എന്നിവടങ്ങളിൽ മുനിസിഫായിരുന്നു. 1968ൽ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായി. 74ൽ തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജിയായി.78ൽ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ അംഗം. 1983ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ ഫാത്തിമാ ബീവി, 1989 ഏപ്രിലിൽ ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. 1989 നവംബറിൽ സുപ്രീം കോടതി ജഡ്ജിയായി. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗവുമായി.
∙ വിവാദത്തിൽ അവസാനിച്ച ഗവർണർ പദം
1997 ജനുവരി 25നാണ് ഫാത്തിമാ ബീവി ഗവർണറായി തമിഴ്നാട്ടിൽ ചുമതലയേറ്റത്. 2001 മേയിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അണ്ണാഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതോടെ ഫാത്തിമാ ബീവി വിവാദകേന്ദ്രമായി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത കൽപിക്കപ്പെട്ട ജയലളിതയെ മുഖ്യമന്ത്രിയാക്കിയത് ശരിയോ െതറ്റോ എന്ന ചർച്ച രാജ്യമെങ്ങും നടന്നു. 2001 ജൂൺ 30ന് പുലർച്ചെ നാടകീയമായി മുൻ മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനും ടി.ആർ.ബാലുവും ചെന്നൈയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സംഭവത്തിൽ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച ് കേന്ദ്രത്തിന് റിപ്പോർട്ടു നൽകിയ ഗവർണറുടെ നടപടിയും വിവാദമായി.
സംഭവത്തിൽ വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകിയില്ലെന്ന് ആരോപിച്ച് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതിനെത്തുടർന്ന് ഫാത്തിമാ ബീവി ഗവർണർ സ്ഥാനം രാജിവച്ചു. 1997ൽ ഗവർണറായിരുന്ന ഡോ.ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടർന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയാണ് ഫാത്തിമാ ബീവിയെ ഗവർണറായി നിയമിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചത്. അതേ കരുണാനിധിയുടെ അറസ്റ്റിനെത്തുടർന്നുള്ള സംഭവങ്ങളാണ് ബീവിയുടെ രാജിയിൽ കലാശിച്ചതെന്നത് വിരോധാഭാസം. ഗവർണറായി ചുമതലയേറ്റപ്പോൾ ഒപ്പുവച്ച ആദ്യ ഫയലുകളിലൊന്ന് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസിൽ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു. പിന്നീട് കരുണാനിധിയെ അറസ്റ്റു െചയ്ത ജയലളിതയുടെ നടപടിയെ ന്യായീകരിച്ചതിനെ തുടർന്ന് ഗവർണർ സ്ഥാനം ഒഴിഞ്ഞതും മറ്റൊരു വിരോധാഭാസം.
∙ പത്തനംതിട്ട
ഉന്നതസ്ഥാനങ്ങളുടെ തിരക്കുകളിലും പത്തനംതിട്ട എന്ന തന്റെ സ്വന്തം നാടിനെ ഫാത്തിമാ ബീവി മറന്നില്ല. വീടിനെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള
തെളിമയാർന്ന സ്മരണകൾ അവർ പങ്കുവച്ചിരുന്നു. കുലശേഖരപ്പേട്ടയിലെ അണ്ണാവീടെന്ന സ്വഭവനത്തിനും പത്തനംതിട്ട മിഡിൽ സ്‌കൂളിനുമിടയ്‌ക്ക് ഒരു പുരയിടമേ ഉണ്ടായിരുന്നുള്ളൂ. അത് തങ്ങളുടെ കളിസ്‌ഥലമായിരുന്നു .ഇപ്പോഴത്തെ മിനി സിവിൽസ്‌റ്റേഷന്റെ എതിർവശത്തായിരുന്ന മിഡിൽ സ്‌കൂൾ, സ്‌കൂളിനു മുന്നിലെ അരയാൽത്തറ. വൃശ്‌ചികമാസമായാൽ അരയാൽത്തറയ്‌ക്കു ചുറ്റും ശബരിമല തീർഥാടകർ വന്നുകൂടുമായിരുന്നു .
പെൺകുട്ടികൾക്ക് കോളജ് വിദ്യാഭ്യാസത്തിന് തിരുവനന്തപുരം വിമൻസ് കോളജ് മാത്രം. അന്ന് കുമ്പഴ പാലമില്ല. ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോൾ ആറ് കവിഞ്ഞൊഴുകും. മഴവെള്ളത്തിൽ കടത്ത് വലിയൊരനുഭവമായിരുന്നു. തൈക്കാവ് ഹയർസെക്കൻഡറി സ്‌കൂളിന്റെ പരിസരത്ത് ഉണ്ടായിരുന്നത് വളരെക്കുറച്ചു വീടുകൾ മാത്രം. ഇപ്പോഴത്തെ പൊലീസ് ക്വാർട്ടേഴ്‌സിനു മുന്നിലെ പാലം അന്നില്ല. വയലുകളായിരുന്നു അവിടമാകെ. കല്ലറക്കടവിലാണ് കുളിക്കാൻ പോയിരുന്നത്. മഴക്കാലത്ത് കല്ലറക്കടവിലൂടെ അച്ചൻകോവിലാറ് നിറഞ്ഞൊഴുകുന്ന മനോഹര കാഴ്‌ചയായിരുന്നു.വിവിധ മതവിഭാഗങ്ങൾ ഇടകലർന്നു കഴിഞ്ഞിരുന്ന പത്തനംതിട്ട എന്നും തികഞ്ഞ ജാതി മതസൗഹൃദങ്ങളുടേതാണെന്നും ഫാത്തിമാ ബീവി ഓർമിപ്പിച്ചിരുന്നു.